കർണാൽ: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് തർക്കത്തെതുടർന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച് കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ അശോക് തൻവാറിനെ ബി.ജെ.പിയിലേക്ക് ക്ഷണിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ. അശോക് തൻവാർ ശനിയാഴ്ചയാണ് പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്.
തൻവാറിന് ബി.ജെ.പിയിൽ പ്രവേശനം നൽകില്ല. ബി.ജെ.പിയിലേയ്ക്ക് അശോക് തൻവാറിനെ ക്ഷണിച്ചതായുള്ള വാർത്തകൾ മനോഹർലൽ ഖട്ടാർ തള്ളിക്കളഞ്ഞു. അങ്ങനെ ക്ഷണിച്ചിരുന്നെങ്കിൽ ഇപ്പോൾത്തന്നെ അദ്ദേഹം ബി.ജെ.പിയിൽ എത്തിയിട്ടുണ്ടാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
തന്റെ അനുയായികൾക്ക് സീറ്റ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നിൽ തൻവാർ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്.