snake-master

കൊല്ലം ജില്ലയിൽ തെൻമല പോകുന്ന വഴിയ്ക്ക് ഉരുകുന്ന് എന്ന സ്ഥലത്ത് നിന്ന് രാവില തന്നെ വാവയ്ക്ക് കോൾ എത്തി. ഒരു പെരുപാമ്പ് വലയിൽ കുരുങ്ങി കിടക്കുന്നു. വേഗം വരണം , സ്ഥലത്ത് എത്തിയ വാവ പാമ്പ് കിടക്കുന്ന സ്ഥലത്തേക്ക് നടന്നു. കുറച്ച് നടക്കണം, ഒരു കോളേജിന്റെ വക സ്ഥലമാണ്. നിറയെ കൃഷിയാണ്. പന്നി ശല്യം ഉള്ളതിനാൽ ചുറ്റം വലക്കെട്ടയിരുന്നു. അതിലാണ് പെരിപാമ്പ് കുരുങ്ങിയത്. പെരുപാമ്പിനെ വലയിൽ നിന്ന് രക്ഷപ്പെടുത്തുക, പരിചയമുള്ളവർക്ക് പോലും അപകടം വരുത്തും. നൂറോളം പല്ലുകളുണ്ട് പെരുപാമ്പുകൾക്ക്. കടിച്ചാൽ ആ ഭാഗം കൊണ്ട് പോകും. ആഴത്തിലുള്ള മുറിവേൽക്കും. വാവ പെരുപാമ്പിനെ തൊട്ടതും ചീറ്റൽ തുടങ്ങി. അതിന് അറിയില്ലല്ലോ,രക്ഷിക്കാനാണ് വന്നതെന്ന്. വല വെട്ടുന്നതിനിടെയിൽ പെട്ടെന്നാണ് അത് സംഭവിച്ചത്. വാവയുടെ കയ്യിൽ പെരുപാമ്പിന്റെ കടി. കൈപ്പത്തി രക്തത്തിൽ പൊതിഞ്ഞു. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

വീഡിയോ