ദോഹ: ലോക അത്‌ലറ്രിക് ചാമ്പ്യൻഷിപ്പിൽ മുതാസ് എസ്സാ ബാർഷിമിലൂടെ ആതിഥേയരായ ഖത്തറിന് ആദ്യ സ്വർണം. പുരുഷൻമാരുടെ ഹൈജമ്പിൽ 2.37 മീറ്റർ ക്ലിയർ ചെയ്താണ് ബാർഷിം സ്വർണം സ്വന്തമാക്കിയത്. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ പുരുഷ ഹൈജമ്പിൽ സ്വർണം നിലനിറുത്തുന്ന ആദ്യ താരമെന്ന റെക്കാഡും ബാർഷിം സ്വന്തമാക്കി. മിഖായേൽ അലിമെങ്കോ വെള്ളിയും ലിയാ ഇവാനിയുക്ക് വെങ്കലവും നേടി. 2.35 മീറ്ററാണ് ഇരുവരും ക്ലിയർ ചെയ്‌തത്. രണ്ട് പേരുടെയും ഏറ്രവും മികച്ച പ്രകടനമാണിത്. ആങ്കിൾ ഇഞ്ച്വറിയെ തുടർന്ന് പുറത്തിരിക്കേണ്ടി വന്ന ബാർഷിമിന്റെ ഹൈജമ്പ് പിറ്രിലേക്കുള്ള തകർപ്പൻ തിരിച്ചുവരവ് കൂടിയായി ഈ ജയം.
ഇർഫാൻ 27-ാമത്
പുരുഷൻമാരുടെ 20 കിലോ മീറ്രർ നടത്തത്തിൽ ഇന്ത്യയുടെ മലയാളി താരം കെ.ടി.ഇർഫാൻ ഇരുപത്തേഴാമതായി. 1 മണിക്കൂർ 35 മിനിട്ട് 25 സെക്കൻഡിലാണ് ഇർഫാൻ മത്സരം പൂർത്തിയാക്കിയത്.
പുറത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം ലണ്ടനിലെ ആശുപത്രിയിൽ വിശ്രമിക്കുന്ന ഹാർദ്ദിക് പാണ്ഡ്യ. ശസ്ത്രിക്രിയ വിജയകരമായിരുന്നെന്നും ഉടൻ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം ട്വീറ്ര് ചെയ്തു.
റിലേ വിടാതെ യുഎസ്.എ, ജമൈക്ക