മഞ്ജു വാര്യർ ആദ്യമായി തമിഴിയിൽ അഭിനയിച്ച അസുരൻ എന്ന ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.. പച്ചൈയമ്മാൾ എന്ന മഞ്ജുവാര്യർ അവതരിപ്പിച്ച കഥാപാത്രത്തിനും മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്.
മഞ്ജുവാര്യർ തിളങ്ങി നിന്ന 9900കളുടെ അവസാനം അന്യഭാഷകളിൽ നിന്ന് നിരവധി അവസരങ്ങൾ എത്തിയിരുന്നു.. എന്നാൽ മലയാളത്തിലെ തിരക്ക് കാരണം അന്നത് നടന്നില്ല. സിബി മലയിലും മഞ്ജുവിനെ നായികയാക്കി തമിഴിൽ ഒരു സിനിമയെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ആ സിനിമ നടന്നില്ല. പകരം ആ സിനിമ മലയാളത്തിൽ ഒരുക്കി. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിലൊന്നായ സമ്മർ ഇൻ ബെത്‌ലഹം ആയിരുന്നു അത്.
പ്രഭു, ജയറാം, മഞ്ജു വാര്യർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയായിരുന്നു തമിഴിൽ സിനിമ ഒരുക്കാൻ സിബി മലയി ആദ്യം തീരുമാനിച്ചത്. സുരേഷ് ഗോപി ചെയ്ത കഥാപാത്രത്തിന് ആദ്യം പരിഗണിച്ചത് പ്രഭുവിനെ ആയിരുന്നു. പ്രഭുവുമായുള്ള ഒരു പാട്ട് ചെന്നൈയിൽ വച്ച് ഷൂട്ട് ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് നിർമാതാവിന്റെ ഭാഗത്ത് നിന്ന് പ്രശ്നം ഉണ്ടാവുകയും സിനിമ മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഈ സിനിമയെക്കുറിച്ച് അറിയാവുന്ന ഒരു പ്രൊഡക്ഷൻ മാനേജർ നിർമാതാവ് സിയാദ് കോക്കറിനോട് സംസാരിച്ചു. നല്ല കഥയാണെന്നും ഹിറ്റ് ആകുമെന്നുമൊക്കെ അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് സിയാദ് കോക്കർ സമ്മർ ഇൻ ബ്തലഹേം നിർമ്മിക്കാമെന്നേൽക്കുന്നത്. മലയാളത്തിലായപ്പോൾ പ്രഭുവിന് പകരം സുരേഷ് ഗോപിയെത്തി. പിന്നെ നേരത്തേ തീരുമാനിച്ചതു പോലെ തന്നെ കലാഭവൻ മണി, സംഗീത, മയൂരി, ശ്രീജയ, മഞ്ജുള എന്നിവരും ചിത്രത്തിന്റെ ഭാഗമായി. മോഹൻലാൽ ചിത്രത്തിൽ അതിഥി താരമായെത്തിയതും ചിത്രത്തിന്റെ സവിശേഷതയായിരുന്നു..