വോഗ് മാഗസീന്റെ കവർഫോട്ടോയിൽ തിളങ്ങി ദുൽഖർ സൽമാനും നയൻതാരയും. തെന്നിന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒക്ടോബർ ലക്കത്തിലാണ് ഇരുവരും ഇടംപിടിച്ചത്. കൂടാതെ തെന്നിന്ത്യൻ സൂപ്പർതാരം മഹേഷ് ബാബുവാണ് കവർ ഫോട്ടോയിൽ ഇവർക്കൊപ്പം ഇടംപിടിച്ചത്. സെലിബ്രേറ്റിംഗ് ദ ബെസ്റ്റ് ഓഫ് ദ സൗത്ത് ലക്കത്തിലെ സൂപ്പർ സൗത്തായാണ് ഇവർ എത്തിയത്. സിനിമ മേഖലയിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന താരങ്ങളാണ് മൂവരും.
മലയാളവും തമിഴും കടന്ന് ബോളിവുഡിലേക്ക് എത്തിയിരിക്കുകയാണ് ദുൽഖർ. സോയാ ഫാക്ടറാണ് ദുൽഖറിന്റെ റിലീസായ ഏറ്റവും പിുതിയ ബോളിവുഡ് ചിത്രം.. തെന്നിന്ത്യയിൽ നിരവധി സൂപ്പർതാരങ്ങളെ പിന്നിലാക്കിയാണ് വോഗ് മാഗസിന്റെ കവറിലേക്ക് ദുൽഖർ എത്തിയത്. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. കൂടാതെ നിർമാണ രംഗത്തേക്കും താരം ചുവടുമാറ്റിയിട്ടുണ്ട്.
തെന്നിന്ത്യയിൽ നിന്ന് ആദ്യമായി വോഗിന്റെ കവർ ഗേളാകുന്ന താരം എന്ന ഖ്യാതിയാണ് താരം നേടിയത്. തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന സ്ഥാനം തന്നെയാണ് താരത്തെ വോഗ് ഗേളാക്കിയത്. തമിഴ്, തെലുങ്ക്, കന്നട, മലയാളം ചിത്രങ്ങളിൽ ശക്തമായ സാന്നിധ്യമാണ് നയൻസ്. സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന സയേറ നരസിംഹ റെഡ്ഡിയാണ് താരത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഫ്‌ളോറല്‍ സൈഡ് സ്ലിറ്റ് ലോങ് ഗൗൺ ധരിച്ചാണ് നയൻതാര കവറിൽ എത്തുന്നത്
.
തെലുങ്ക് സിനിമയിലെ സൂപ്പർതാരമായ മഹേഷ് ബാബു തെന്നിന്ത്യൻ സിനിമ ലോകത്ത് പ്രിയങ്കരനാണ്. മഹർഷിയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം..