ക്രാൻബെറി നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഫലമാണ്. ഇത് ഉപയോഗിച്ച് തയാറാക്കുന്ന ജ്യൂസിനും നിരവധി ഔഷധ മേന്മകളുണ്ട്. പ്രായത്തെ പ്രതിരോധിക്കാൻ അത്ഭുതകരമായ ശേഷിയുണ്ട്. ഇതിലുള്ള പോളിഫിനോളുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. മാത്രമല്ല, രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെതിരെ പൊരുതാനും കഴിവുണ്ട്.
ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. ദഹനം മെച്ചപ്പെടുത്താൻ സവിശേഷമായ കഴിവുണ്ട് ഇതിന്. പ്രമേഹം ശമിപ്പിക്കാനും ഉത്തമമാണ്. ഇതിലുള്ള ആന്റി ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകൾക്കെതിരെ പൊരുതി മാരകരോഗങ്ങളിൽ നിന്നുപോലും ശരീരത്തെ സംരക്ഷിക്കുന്നു.
ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം കരൾ, വൃക്ക എന്നീ അവയവങ്ങൾക്ക് കവചം തീർക്കുകയും ചെയ്യുന്നു. മൂത്രാശയ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഘടകങ്ങൾ ക്രാൻബെറിയിലുണ്ട്. ആർത്തവ വിരാമത്തോട് അനുബന്ധിച്ച അസ്വസ്ഥതകൾ ഇല്ലാതാക്കാനും സഹായകമാണ്. ചിലതരം മരുന്നുകളുമായി പ്രതിപ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുള്ളതിനാൽ മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം ക്രാൻബെറി കഴിക്കുക.