തൃശൂർ: വടക്കുന്നാഥൻ ക്ഷേത്രമതിനകത്ത് മൊബൈൽ ഫോൺ ദുരുപയോഗം നിയന്ത്രിക്കാൻ നിർദ്ദേശം. ക്ഷേത്ര ജീവനക്കാരും ചില ഭക്തരും ക്ഷേത്രമതിലിന് അകത്തുള്ള ഇരിപ്പിടങ്ങളിലിരുന്ന് മറ്റ് ഭക്തർക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി ഉത്തരവിറക്കിയത്.
വടക്കുന്നാഥൻ ക്ഷേത്രത്തിലെ തലേദിവസത്തെ അപ്പം പുതിയ കവറിലാക്കി രശീതി നൽകാതെ 600 രൂപ വരെ ഈടാക്കി വിൽപ്പന നടത്തുന്ന ജീവനക്കാർക്കെതിരെ കർശന നടപടി എടുക്കാനും ഉത്തരവായി. ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ ദേവസ്വം മാനേജരെ ചുമതലപ്പെടുത്തി. ക്ഷേത്ര മൈതാനത്ത് കന്നിമൂലയിൽ നിർമ്മിച്ച സെപ്റ്റിക് ടാങ്ക് ക്ഷേത്ര സംസ്‌കാരത്തിന് യോജിച്ചതെന്നുള്ള പരാതിയിൽ മാനേജരോട് വിശദീകരണം നൽകാനും സെക്രട്ടറി നിർദ്ദേശിച്ചു.