india-vs-south-africa

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 203 റൺസ് വിജയം. 395 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിംഗ്സിൽ 191 റൺസിന് പുറത്തായി. ഷമി അഞ്ച് വിക്കറ്റെടുത്തപ്പോൾ ജഡേജ നാല്‌ വിക്കറ്റ് വീഴ്ത്തി. സ്കോർ: ഇന്ത്യ – 502/7 ഡിക്ലയേർഡ് & 323/4 ഡിക്ലയേർ‍ഡ്, ദക്ഷിണാഫ്രിക്ക – 431 &19

അഞ്ചാംദിനം ആർ അശ്വിനാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. തുടർന്ന് ജഡേജയും ഷമിയും ഗംഭീര പ്രകടനം നടത്തിയതോടെ ദക്ഷിണാഫ്രിക്ക തകർന്നു. 56 റൺസെടുത്ത ഡാനി പെയ്ഡിറ്റ് ആണ് ടോപ് സ്‌കോറർ. സെനുരൻ മുത്തുസ്വാമി 49 റൺസെടുത്തു. എയ്ദൻ മാർക്രം(39), ഫാഫ് ഡു പ്ലസിസ്(13), തെയുനിസ് ബവുമ(10), കാഗിസോ റബാഡ(18) എന്നിവരാണ് മികച്ച സ്കോർ നേടിയവർ.

ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 431 റൺസിന് പുറത്താക്കിയ ഇന്ത്യ 71 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. തുടർച്ചയായ രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി നേടി ടെസ്റ്ര് ഓപ്പണറുടെ റോളും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ച രോഹിത് ശർമ്മയുടെ മികവിൽ ഒന്നാം ടെസ്റ്റിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വച്ചത് 395 റൺസിന്റെ വിജയ ലക്ഷ്യമായിരുന്നു.

രണ്ടാം ഇന്നിംഗ്സിൽനാല് വിക്കറ്റിന് 323 റൺസ് എടുത്ത് ഇന്ത്യ ഡിക്ലയർചെയ്യുകയായിരുന്നു. രോഹിതിന്റെ സെഞ്ച്വറി ( 127)ക്ക് പുറമേ പൂജാര (81) ഇന്ത്യയ്ക്കായി അർദ്ധ സെഞ്ച്വറി നേടി. മായങ്ക് അഗർവാൾ (7), രവീന്ദ്ര ജഡേജ ( 40) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സമാൻമാർ. വിരാട് കൊഹ്‌ലി (31), രഹാന (27) എന്നിവർ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ രണ്ട് വിക്കറ്റുകളും റബാഡ, ഫിലാഡർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.