കൊല്ലത്ത് അമ്മയുടെ മര്‍ദ്ദനമേറ്റ് നാലുവയസുകാരി മരിച്ചു.
1. കൊല്ലം പാരിപ്പള്ളിയില്‍ അമ്മയുടെ മര്‍ദ്ദനമേറ്റ് കുഞ്ഞ് മരിച്ചു. അമ്മ രമ്യയുടെ മര്‍ദ്ദനമേറ്റ് മരിച്ചത് നാലു വയസുകാരി ദിയ. കഴക്കുട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭക്ഷണം കഴിക്കാത്തതിന് ആയിരുന്നു അമ്മയുടെ മര്‍ദ്ദനം. പരിക്കേറ്റകുട്ടിയെ ആദ്യം പാരിപ്പള്ളിയിലെ ആശുപത്രിയിലും പിന്നീട് കഴക്കുട്ടത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുക ആയിരുന്നു. അമ്മ രമ്യയെ കഴക്കുട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു
2. കൂടത്തായി കൊലപാതക പരമ്പര ശാസ്ത്രിയ തെളിവുകള്‍ തേടി പൊലീസ്. രാസ പരിശോധന ഫലം വേഗത്തില്‍ നല്‍കണം എന്ന്‌ക്രൈംബ്രാഞ്ച് എസ്.പി. കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് ലാബ് ഡയറക്ടര്‍ക്കാണ് എസ് .പി കത്ത് നല്‍കിയത്. അതേ സമയം കോഴിക്കോട് ജില്ലാ ജയിലില്‍ ജോളി പ്രത്യേക നിരീക്ഷണത്തില്‍. ഇന്നലെ ഉറങ്ങിയിട്ടില്ലെന്നും മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്നതായും ജയില്‍ ജീവനക്കാര്‍ പറഞ്ഞു
3.. ഇന്നലെ രാത്രി 12.15 ഓടയാണ് ജോളിയെ ജയില്‍ എത്തിച്ചത്. വലിയ രീതിയില്‍ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ജയില്‍ അധികൃതര്‍ അറിയിച്ചു. 14 ദിവസത്തേക്കാണ് താമരശേരി കോടതി റിമാന്റ് ചെയ്തത്. രാത്രി 11 മണിയോടെ വൈദ്യ പരിശോധനയ്ക്ക് ശേഷം ജോളി, മാത്യു, പ്രജുകുമാര്‍ എന്നീ മൂന്ന് പ്രതികളെയും മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുക ആയിരുന്നു. ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയി തോമസിന്റെ മരണം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് എങ്കിലും ആറ് ദുരൂഹ മരണങ്ങളിലേയും ഇവരുടെ പങ്കാളിത്തം റിമാന്റ് റിപോര്‍ട്ടിലും കസ്റ്റഡി അപേക്ഷയിലും അന്വേഷണ സംഘം വിശദീകരിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും
4. 4 വര്‍ഷത്തിനിടെ ആണ് കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറുപേര്‍ സമാന സാഹചര്യങ്ങളില്‍ മരണം അടഞ്ഞത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയി, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദര പുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ അടുത്ത ബന്ധുവായ ജോളി വര്‍ഷങ്ങളുടെ ഇടവേളകളില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തുക ആയിരുന്നു
5.. കൂടത്തായി കൊലപാതകം ജോളിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് ക്രൈംബ്രാഞ്ച്. കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍ രേഖകളാണ് പരിശോധിച്ചത്. നിരവധി തവണ ഫോണ്‍ ചെയ്ത ഏഴ് പേര്‍ നിരീക്ഷണത്തില്‍ ആണ് ഇതു വരെ ചോദ്യം ചെയ്യാത്തവരും നിരീക്ഷണത്തിലുണ്ട്
6. അതേ സമയം കൂടത്തായി കൊലപാതക കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും എന്ന സൂചന നല്‍കി ക്രൈംബ്രാഞ്ച്. കൊലപാതക പരമ്പരയ്ക്ക് ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചെന്ന് മുഖ്യപ്രതി ജോളി മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ 11 പേര്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്യാത്തവരും നിരീക്ഷണത്തിലുണ്ട്. തെളിവ് ശേഖരിക്കാന്‍ പൊന്നാമറ്റത്തെ ടോം തോമസിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തു
7. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. വീട് പൂട്ടി സീല്‍ വച്ചതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബന്ധുക്കളായ ആറ് പേരുടെ ദുരൂഹ മരണത്തില്‍ ജോളി അടക്കം മൂന്നു പേരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. സ്വത്ത് തട്ടിയെടുക്കുന്നതിനും പുനര്‍ വിവാഹിത ആകുന്നതിനും ആയി സയനൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കിയാണ് ആറു പേരെയും ജോളി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. മറ്റ് അഞ്ചു കേസുകളില്‍ അറസ്റ്റ് പിന്നീട് നടക്കും
8. മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. ഉച്ചക്ക് 12 മണിക്ക് കൊച്ചിയിലാണ് യോഗം ചേരുക. ജില്ല കളക്ടര്‍, പൊളിക്കല്‍ ചുമതലയുള്ള സബ്കളക്ടര്‍ തുടങ്ങിയവര്‍ യോഗത്തല്‍ പങ്കെടുക്കും. ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് സമീപത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും
9. ഫ്ളാറ്റ് ഒഴിഞ്ഞവരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളും പൊളിക്കാന്‍ കമ്പനിയെ തെരഞ്ഞെടുക്കുന്നതിലും ചര്‍ച്ചകള്‍ ഉണ്ടാകും. ഫ്ളാറ്റുകളില്‍ ഉണ്ടായിരുന്ന താമസക്കാര്‍ എല്ലാം ഒഴിഞ്ഞു പോയതായി നഗരസഭ അറിയിച്ചിട്ടുണ്ട്. ഒഴിഞ്ഞു പോയ മുഴുവന്‍ പേരും ഇത് സംബന്ധിച്ച രേഖകള്‍ കൊപ്പറ്റാത്തിനാല്‍ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നഗരസഭക്ക് സമര്‍പ്പിക്കാന്‍ ആയിട്ടില്ല. അടുത്ത ദിവസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നഗരസഭ അധികതര്‍ പറഞ്ഞു.
10. സംസ്ഥാനത്തെ എംബി ബിഎസ് പരീക്ഷാ ഹാളില്‍ ഇനി മുതല്‍ വാച്ച് ഉപേേയാഗിക്കുന്നതിന് ആരോഗ്യ സര്‍വ്വകലാശാല വിലക്ക് ഏര്‍പ്പെടുത്തി. ആറ് മെഡിക്കല്‍ കോളേജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് സമയം അറിയാന്‍ എല്ലാ പരീക്ഷാ ഹാളിലും ക്‌ളോക്കുകള്‍ സ്ഥാപിക്കാന്‍ സര്‍വ്വകലാ ശാല നിര്‍ദേശം നല്‍കി. വലുപ്പം ഉള്ള വള,മോതിരം തുടങ്ങിയ ആഭരണങ്ങളും ധരിക്കാന്‍ പാടില്ല. സാധാരണ ബോള്‍ പോയിന്റ പേനകള്‍ മാത്രമേ ഉപയോഗിക്കാവു. വിദ്യാര്‍ഥികള്‍ കൊണ്ടുവരുന്ന വെള്ളക്കുപ്പി അനുവദിക്കേണ്ട എന്നും തീരുമാനം.
11. പാലായില്‍ ജൂനിയര്‍ അത്ലറ്റിക്ക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നിലയില്‍ നേരിയ പുരോഗതി. കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള അഫീല്‍ ജോണ്‍സന്റെ രക്ത സമ്മര്‍ദ്ദം സാധാരണ നിലയില്‍ ആയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.