ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ടു് എന്ന ചിത്രം ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. നാട്ടിലെ റിലീസിനു മുൻപായിരുന്നു ലണ്ടനിൽ പത്രക്കാർക്കു വേണ്ടിയുള്ള പ്രിവ്യൂ ഷോ- വളരെയധികം പത്രക്കാർ പങ്കെടുത്ത ഷോ അതീവ താല്പര്യത്തോടു കൂടിയാണ് അവർ സ്വീകരിച്ചത്.
ഒരു മലയോര ഗ്രാമത്തിൽ ഇറങ്ങി വിളനാശങ്ങൾ സൃഷ്ടിക്കുന്ന പോത്ത്, അതിനെത്തേടി ഇറങ്ങുന്ന അക്രമകാരികളായ കുറെ മനുഷ്യര്‍, ഇവരിലേക്കാണ് ചിത്രത്തിന്റെ തിരശ്ശീല ഉയരുന്നത്.
ക്രമേണ പോത്തിന്റെ കടന്നു കയറ്റമാണോ അതോ മനുഷ്യർ തമ്മിലുള്ള അക്രമമാണോ വലുത് എന്ന് നമ്മൾ ചിന്തിച്ചു തുടങ്ങും. മനുഷ്യനും മൃഗവുമായുള്ള നേരിയ വേർതിരിവിന്റെ ആ പാട അങ്ങനെ അപ്രത്യക്ഷമാകുന്നു . കഥ അതിന്റെ ക്ലൈ മാക്സിലെത്തുമ്പോൾ മനുഷ്യന്റെ മുഗീയത പരിധികളില്ലാതെ വളരുകയും അത് ആ ഗ്രാമത്തിന്റെ തന്നെ മൃഗീയതയായി വളരുകയും ചെയ്യുന്നു.
യൂനിൻ ഐനെസ്കോയുടെ " കാണ്ടാമൃഗം" എന്ന നാടകത്തെ അനുസ്മരിപ്പിക്കുന്നതാണ് “ജല്ലിക്കെട്ടു്” സിനിമ. ആ നാടകത്തിൽ ഗ്രാമ വാസികളെല്ലാം രൂപ പരിണാമം വന്നു കാണ്ടാമൃഗമായി മാറുന്നു. പക്ഷെ നായകൻ മനുഷ്യത്വത്തി വേണ്ടി അവസാന നിമിഷം വരെ പിടിച്ചു നില്ക്കുമ്പോൾ ജല്ലിക്കെട്ടിൽ അക്രമത്തിന്റെ അഗാധ ഗർത്തത്തിലേക്ക് പതിക്കുകയാണ് ആ ഗ്രാമം ഒന്നടങ്കം.
നമുക്ക് ചുറ്റും ദിനംപ്രതി ആസൂത്രിതമായി കുന്നുകൂടുന്ന വർത്തമാനകാല അക്രമങ്ങളെ ഇതിലും ശക്തമായി പ്രതിഫലിപ്പിക്കുന്ന സിനിമകൾ നമുക്ക് ഇല്ല എന്നു തന്നെ പറയാം. ഈ ചിത്രത്തിന്റെ അതി സവിശേഷമായ സൗണ്ട് എഫക്ട്സ് ചിത്രത്തിന്റെ പ്രത്യേക ഘടകം തന്നെ. പ്രൊഫഷണൽ നSന്മാരോടൊപ്പം ദേശവാസികളുടെഅഭിനയവും ഒപ്പത്തിനൊപ്പം നില്ക്കുന്നു. ഇതിന്റെ ക്ലൈമാക്സ് സീന്‍ ഈയിടെ മറ്റൊരു സിനിമയിലും കാണാന്‍ കഴിയാത്തതാണ്.
ക്യാനടയിലെ ടൊറന്റോ ഫിലിം ഫെസ്റിവലില്‍ ഏറെ ശ്രധിക്കപ്പെട്ടതിനും ചര്‍ച്ച ചെയ്തതിനും ശേഷമാണ് ജല്ലിക്കെട്ട് ലണ്ടന്‍ ഫിലിം ഫെസ്റിവലില്‍ എത്തിയത്. ഇവിടെയും പ്രേക്ഷകരുടെ സജീവ താല്പര്യം പിടിച്ചു പറ്റിക്കൊണ്ട് ചിത്രം നാട്ടിലേക്ക് മടങ്ങുന്നു.