കോഴിക്കോട് കൂടത്തായിയിൽ ആറുപേരെ അരുംകൊല ചെയ്‌ത ജോളി ജോസഫ് ഒരു സൈക്കോപാത്താണെന്ന് പ്രശസ്‌ത ക്രിമിനോളജിസ്‌റ്റ് ഡോ.ജെയിംസ് വടക്കാഞ്ചേരി. ക്നോമേനിയ എന്ന മാനസിക രോഗം ഇവർക്കുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വടക്കാഞ്ചേരിയുടെ നിഗമനം. ആളുകളെ കൊല്ലുന്നതിൽ യാതൊരുവിധ മാനസിക ബുദ്ധിമുട്ടും ഇത്തരക്കാർ ഉണ്ടാകില്ല. സാധാരണഗതിയിൽ കുറ്റം ചെയ്‌തു കഴിഞ്ഞാൽ കുറ്റബോധമുണ്ടാകണം എന്നാൽ ജോളിയുടെ കാര്യത്തിൽ അങ്ങനെയല്ല സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടാണ് അവർക്ക് ഭർത്താവിനെയും, അച്ഛനെയും മകനെയുമെല്ലാം കൊല്ലാനുള്ള മനസുണ്ടായത്. കേരളകൗമുദിയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഡോ.ജെയിംസ് വടക്കാഞ്ചേരി ഇക്കാര്യം വ്യക്തമാക്കിയത്.
അഭിമുഖത്തിന്റെ പൂർണരൂപം-