madhupal

നടൻ, എഴുത്തുകാരൻ, സംവിധായകൻ എന്നീ നിലകളിലെല്ലാം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് മധുപാൽ. കൊമേഴ്‌സ്യൽ ഘടകങ്ങൾക്കുമപ്പുറം മനുഷ്യ ജീവിതത്തിന്റെ ഉൾക്കാഴ്‌ചകൾ സിനിമ എന്ന മാദ്ധ്യമത്തിലൂടെ പ്രേക്ഷകരിൽ എത്തിക്കാൻ മധുപാലിന് കഴിഞ്ഞിട്ടുണ്ട്. തലപ്പാവ്, ഒഴിമുറി തുടങ്ങി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ഒരു കുപ്രസിദ്ധപയ്യനിൽ വരെ ഇത് ദൃശ്യവുമാണ്.

സിനിമയ്‌ക്കുമപ്പുറം തനിക്കു ചുറ്റുമുള്ള സാഹചര്യങ്ങളെ പലപ്പോഴും മധുപാൽ വിലയിരുത്താറുണ്ട്. അവയിൽ ചിലതൊക്കെ വിമർശങ്ങളിലും വിവാദങ്ങളിലുമെല്ലാം എത്താറുമുണ്ട്. സിനിമയും എഴുത്തും കഴിഞ്ഞാൽ താൻ ഏറെ ഇഷ്ടപ്പെടുന്ന യാത്രയിൽ അത്തരമൊരു അനുഭവം ഉണ്ടായതിനെ കുറിച്ച് കൗമുദി ടിവിയോട് മധുപാൽ മനസു തുറന്നു.

'ബംഗളൂരുവിൽ ബൈലക്കുപ്പയിൽ നിന്ന് ഹാസനിലേക്കുള്ള യാത്രയിലാണ്. പാടത്തിന്റെ വരമ്പത്തൂടെയൊക്കെ പോകും പോലെ ദുഷ്‌കരമാണ് യാത്ര. എതിർവശത്ത് ലോറികളും ട്രാക്‌ടറുമെല്ലാം വരുന്നുണ്ട്. ഒരു സ്ഥലത്ത് നിറുത്തി ചായകുടിച്ചുകൊണ്ടിരിക്കെ സ്ഥലമേതാണെന്ന് മാപ്പിൽ സർച്ച് ചെയ്‌തു നോക്കി. അപ്പോഴാണ് മനസിലാകുന്നത് നമ്മുടെ നാഷണൽ ഹൈവേകളിൽ ഒന്നാണതെന്ന്. സത്യത്തിൽ ഏറെ സങ്കടം വന്നുപോയ നിമിഷമായിരുന്നു അത്. നമ്മുടെ നാട്ടിൽ ഇങ്ങനെയും ഒരു റോഡുണ്ടെന്ന് കണ്ട്. രാജ്യത്തിന്റെ യഥാർത്ഥ വികസനമെന്ന് പറയുന്നത് സഞ്ചാരയോഗ്യമായ റോഡുകളാണ്. അതാണ് ഏറ്റവും നല്ല വികസനം. അതുണ്ടാകുമ്പോൾ തന്നെ മറ്റുള്ളതെല്ലാം ശരിയാകും'- മധുപാൽ പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം-