
1. പാരിപ്പള്ളിയില്‍ നാല് വയസ്സുകാരി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അമ്മയുടെ മര്‍ദ്ദനമേറ്റാണ് കുഞ്ഞ് മരിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ അമ്മ രമ്യയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. മരണ കാരണം കണ്ടെത്താന്‍ വിദഗ്ദ്ധ പരിശോധന വേണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ സാധിക്കൂ എന്നും കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍
2. ഇന്ന് രാവിലെയാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രയില്‍ അതീവ ഗുരുതരമായ നിലയില്‍ നാലു വയസ്സുകാരി ദിയയെ പ്രവേശിപ്പിച്ചത്. ബോധമറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. വായില്‍ നിന്നും രക്തം വന്നിരുന്നു. അസ്വാഭാവികത തോന്നിയതിനാല്‍ ആശുപത്രി അധികൃതര്‍ പാരിപ്പള്ളി പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയുടെ നില മോശം ആയതിനാല്‍ വിദ്ഗദ ചികിത്സക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. യാത്രക്കിടെ കഴക്കൂട്ടത്ത് വച്ച് കുട്ടിയുടെ നില മോശമായപ്പോള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു
3. കുട്ടിക്ക് പനി ഉണ്ടായിരുന്നു എന്നും ഭക്ഷണം കഴിക്കാത്തിനെ തുടര്‍ന്ന് മര്‍ദ്ദിച്ചെന്നും അമ്മ രമ്യ സമ്മതിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. പൊലീസിനോടും രമ്യ ഇക്കാര്യം സമ്മതിച്ചു. മരിച്ച ദിയയുടെ കാലില്‍ രക്തം കട്ട പിടിച്ച പാടുകള്‍ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഒരു ദിവസം മുമ്പ് അടി കൊണ്ടതിന്റെ പാടുകളല്ല കുട്ടിയുടെ ദേഹത്തുള്ളത്. ദിവസങ്ങള്‍ പഴക്കമുള്ള മുറിവുകളാണ് കുട്ടിയുടെ ദേഹത്ത് ഉണ്ടായിരുന്നത് എന്ന് പൊലീസ് വ്യക്തമാക്കി. പാരിപ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ അവശ നിലയില്‍ ആയിരുന്ന കുട്ടി കഴക്കൂട്ടത്തെ ആശുപത്രിയില്‍ എത്തിയപ്പോള്‍ രക്തം ഛര്‍ദ്ദിച്ചാണ് മരിച്ചത്. കുട്ടിയുടെ കാല്‍ മുട്ടിനു താഴെ അടിയേറ്റ പാടുകള്‍ ഉണ്ട്, എന്നാല്‍ മറ്റെങ്ങും പാടുകളോ ചതവോ കണ്ടെത്തിയിട്ടില്ല. കുട്ടിയുടെ മരണ വിവരമറിഞ്ഞ് കുട്ടിയുടെ അച്ഛന്‍ ദിപു കുഴഞ്ഞു വീണു. അച്ഛന്‍ ഇപ്പോഴും ചികിത്സയിലാണ്
4. വ്യാജമദ്യ കേസ് പ്രതി മണിച്ചനുമായി തന്നെ ബന്ധപ്പെടുത്തി കുമ്മനം രാജശേഖരന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി ഇല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വാറ്റുകാരുടെ ഡയറിയില്‍ പേരുണ്ട് എന്ന ആരോപണം കോടതി തന്നെ തള്ളി കളഞ്ഞത് ആണ്. ഇപ്പോള്‍ അക്കാര്യം ഉന്നയിക്കുന്നതിന്റ ഉദ്ദേശ്യം ജനങ്ങള്‍ വിലയിരുത്തട്ടെ എന്നും കടകംപള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു
5. അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് എതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശം പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറയണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീകളെ അപമാനിക്കുന്നത് സി.പി.എമ്മിന്റെ ഫാഷനായി മാറിയിട്ടുണ്ട്. പരാജയ ഭീതി പൂണ്ട് സമനില തെറ്റി ആണ് സുധാകരനും സി.പി.എമ്മും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്നും ചെന്നിത്തല ആരോപിച്ചു
6. കുന്നത്തുനാട് വിവാദ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖന്‍ ഉത്തരവിട്ടു. റിമോര്‍ട്ട് സെന്‍സിംഗ് സെന്ററിന്റെ റിപ്പോര്‍ട്ടില്‍ ഭൂമി നിലമാണെന്ന് വ്യക്തം ആയതോടെ ആണ് മന്ത്രിയുടെ ഉത്തരവ്. നടപടിക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി. വേണുവിനാണ് നിര്‍ദേശം നല്‍കി ഇരിക്കുന്നത്.
7. രാഷ്ട്രീയത്തില്‍ ആരോടും സ്ഥിരമായ ശത്രുതയില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എല്‍ഡിഎഫും യുഡിഎഫും തങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്‍.ഡി.എയില്‍ ഉറച്ചു നില്‍ക്കാനാണ് ബി.ഡി.ജെ.എസ് തീരുമാനമെന്നും തുഷാര്‍ വ്യക്തമാക്കി.
8. ഇന്ത്യയിലെ തൊഴില്‍ സാഹചര്യവും സാമ്പത്തിക സ്ഥിതിയും മോശമായി വരുക ആണെന്ന് റിസര്‍വ് ബാങ്കിന്റെ കോണ്‍ഫിഡന്‍സ് സര്‍വേ റിപ്പോട്ടില്‍ പറയുന്നു. സെപ്തംബറില്‍ നടത്തിയ സര്‍വേയില്‍ 52.5 ശതമാനം പേരാണ് രാജ്യത്തെ തൊഴില്‍ സാഹചര്യത്തെ വിമര്‍ശിച്ചത്. തങ്ങളുടെ വരുമാനം കുറയുക ആണെന്ന് 26.7 ശതമാനം പേരും രേഖപ്പെടുത്തിയിട്ടുണ്ട്. 2012ന് ശേഷം തൊഴില്‍ സാഹചര്യം ഇത്രയും മോശമാണെന്ന് ആളുകള്‍ പ്രതികരിക്കുന്നത് ആദ്യമായാണ്.
9. ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയുടെ അതിര്‍ത്തിയില്‍ പാക് സംഘത്തിന്റെ നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തി. ഞായറാഴ്ച രാവിലെ നൗഗാം സെക്ടറിലാണ് സംഭവമുണ്ടായത്. സംഘത്തിനു നേരെ ബി.എസ്.എഫ് ജവാന്മാര്‍ വെടി ഉതിര്‍ത്തു. കഴിഞ്ഞ രാത്രി മുതല്‍ അതിര്‍ത്തിയില്‍ സംശയകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു എന്ന് ബി.എസ.്എഫ് വൃത്തങ്ങള്‍ പറഞ്ഞു. ബി.എസ്.എഫ് നടത്തിയ ശക്തമായ വെടിവയ്പ്പിനെ തുടര്‍ന്ന് നുഴഞ്ഞു കയറ്റക്കാര്‍ക്ക് ലക്ഷ്യം നേടാനായില്ല
10. എന്താണ് നയന്‍താര അഭിമുഖങ്ങള്‍ നല്‍കാത്തത് എന്ന കാര്യത്തില്‍ ആരാധകര്‍ നിരാശകര്‍ ആയിരുന്നു. എന്നാല്‍ പത്ത് വര്‍ഷത്തിനിടെ ആദ്യമായി നയന്‍താര മനസ് തുറക്കുക ആണ് വോഗ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍. മാസികയുടെ ഒകേ്ടാബര്‍ ലക്കത്തിലെ കവര്‍ താരങ്ങള്‍ നയന്‍താരയും ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് താരം മഹേഷ് ബാബുവുമാണ്. താന്‍ പ്രധാന കഥാപാത്രമാകുന്ന സിനിമകളില്‍, എല്ലാ തീരുമാനങ്ങളും തന്റേതാണ്. ചില സമയങ്ങളില്‍, സംവിധായകര്‍ ഭര്‍ത്താക്കന്മാരെയോ കാമുകന്മാരെയോ കേന്ദ്രീകരിച്ചുള്ള കഥകളുമായി വരും. അത് ആവശ്യമാണോ എന്നാണ് താന്‍ ചോദിക്കാറുള്ളത് എന്നും നയന്‍താര പറയുന്നു
11. മമ്മൂട്ടി നായകന്‍ ആയെത്തുന്ന ബ്രഹ്മാണ്ഡ ചരിത്ര സിനിമ മാമാങ്കം തീയേറ്ററുകളില്‍ എത്താന്‍ തയ്യാര്‍ എടുക്കുമ്പോള്‍ ചിത്രത്തിനായി ഒരുക്കിയ ഗംഭീര സെററിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുക ആണ്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി മരടിലും നെട്ടൂരിലുമായി നിര്‍മ്മിച്ചിട്ടുള്ളത്. മരടില്‍ എട്ടേക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ച ഭീമാകാരമായ മാളികയില്‍ വച്ചാണ് ചിത്രത്തിലെ നിര്‍ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികളാണ് നാലു മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിര്‍മ്മിച്ചത്.