balakot-

ന്യൂഡൽഹി : ബലാക്കോട്ട് വ്യോമാക്രമണം നടത്തിയ വ്യോമസേനയുടെ മിറാഷ് 2000 സ്‌ക്വാഡ്രണെയും വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ ഉൾപ്പെടുന്ന സ്‌ക്വാ‌ഡ്രണെയും വ്യോമസേന ആദരിക്കുന്നു. കമാൻഡിംഗ് ഓഫീസർമാർക്ക് ചീഫ് എയർ മാർഷൽ ബാഡ്ജുകളും സമ്മാനിക്കും. പാകിസ്താന്റെ വ്യോമാക്രമണ ശ്രമത്തെ പരാജയപ്പെടുത്തിയ 601 സിഗ്നൽ യൂണിറ്റ് അംഗങ്ങളെയും ആദരിക്കും.

ഒക്ടോബർ എട്ടിന് എയർഫോഴ്സ് ദിനത്തിലാണ് ആദരിക്ക്ൽ ചടങ്ങ്..ചീഫ് എയർമാർഷൽ ആർ..കെ.എസ് ബദൗരിയയാണ് ഇവരെ ആദരിക്കുക.. മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്ന 9 സ്‌ക്വാഡ്രണിലെ അഞ്ച് മിറാഷുകൾ ഉപയോഗിച്ചാണ് ഇന്ത്യ ബലാക്കോട്ടിൽ ആക്രമണം നടത്തിയത്. നേരത്തെ അഭിനന്ദൻ വീ‌‌ര ചക്ര പുരസ്‌കാരവും മിറാഷുകൾ പറത്തിയ അഞ്ച് പൈലറ്റുകൾക്ക് വായു സേന പുരസ്‌കാരവും നൽകിയിരുന്നു