g-sudhakaran

തിരുവനന്തപുരം: അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്‌മാനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നടത്തിയ ‘പൂതന’ പരാമർശത്തെ കുറിച്ച് പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പരാമർശം ഏത് സാഹചര്യത്തിലാണ് നടത്തിയതെന്ന് സുധാകരനോട് ചോദിക്കുമെന്ന് കോടിയേരി പറഞ്ഞു.

സ്ത്രീകളെ അധിക്ഷേപിക്കുന്ന നിലപാട് സി..പി..എമ്മിനില്ലെന്നും സുധാകരൻ നടത്തിയ പ്രസ്താവന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. സുധാകരൻ കവിയും സാഹിത്യകാരനുമാണെന്നും കോടിയേരി പറഞ്ഞു. സുധാകരന്റെ പൂതന പരാമർശം വലിയ രാഷ്ട്രീയ വിവാദമായി യു.ഡി.എഫ് പ്രചാരണവേദിയിൽ ഉൾപ്പടെ ഉയർത്തികൊണ്ട് വരികയാണ്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കോടിയേരി രം​ഗത്തെത്തിയത്. ഇന്നലെ അരൂരിൽ ഉപവാസസമരം അടക്കമുള്ള പ്രതിഷേധ പരിപാടികൾ യു.ഡി.എഫ് സംഘടിപ്പിച്ചിരുന്നു.