p-v-sindhu-
p v sindhu


തിരുവനന്തപുരം : ലോ​ക ബാ​ഡ്മിന്റൺ ചാ​മ്പ്യ​ൻ പി.വി. സി​ന്ധു കേ​ര​ള​ത്തി​ന്റെ സ്‌നേ​ഹാ​ദ​ര​ങ്ങൾ ഏ​റ്റു​വാ​ങ്ങാൻ നാളെ രാത്രി തലസ്ഥാനത്തെത്തും. ബുധനാഴ്ചയാണ് കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നും സം​സ്ഥാ​ന കാ​യി​ക വ​കു​പ്പും സം​യു​ക്ത​മാ​യൊരുക്കുന്ന സ്വീ​ക​ര​ണം.

നാളെ രാ​ത്രി 8 മ​ണി​ക്ക് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​താ​വ​ള​ത്തിൽ എ​ത്തു​ന്ന സി​ന്ധു​വി​നെ കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷൻ ഭാ​ര​വാ​ഹി​ക​ളും കാ​യി​ക താ​ര​ങ്ങ​ളും ചേർ​ന്ന് സ്വീ​ക​രി​ക്കും. മ​സ്‌ക്ക​റ്റ് ഹോ​ട്ട​ലി​ലാ​ണ് താ​മ​സം .
ബു​ധ​നാ​ഴ്ച രാ​വി​ലെ 6 മ​ണി​ക്ക് സി​ന്ധു ശ്രീ​പ​ത്മ​നാ​ഭ ക്ഷേ​ത്രം ദർ​ശ​നം ന​ട​ത്തും. 11 മ​ണി​ക്ക് തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് എം.പി. അ​പ്പൻ റോ​ഡി​ലെ കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്റെ ആ​സ്ഥാ​ന മ​ന്ദി​രം 'ഒ​ളി​മ്പി​ക് ഭ​വൻ' സ​ന്ദർ​ശി​ക്കും. ഉ​ച്ച​ക്ക് 2.00 മ​ണി​ക്ക് സി​ന്ധു​വി​നെ സെൻ​ട്രൽ സ്റ്റേ​ഡി​യ​ത്തിൽ നി​ന്നും തു​റ​ന്ന ജീ​പ്പിൽ സൈ​ക്കി​ളി​ങ് താ​ര​ങ്ങൾ, റോ​ളർ സ്‌കേ​റ്റിം​ഗ്, അ​ശ്വാ​രു​ഡ പോ​ലീ​സ് സേ​ന, വി​വി​ധ കാ​യി​ക താ​ര​ങ്ങൾ എ​ന്നി​വർ ചേർ​ന്ന് വൻ​ജ​നാ​വ​ലി​യു​ടെ അ​ക​മ്പ​ടി​യോ​ടെ ജി​മ്മി ജോർ​ജ്ജ് ഇൻ​ഡോർ സ്‌റ്റേ​ഡി​യ​ത്തി​ലേ​ക്ക് റോ​ഡ് ഷോ ന​ട​ത്തും. 3.30 ന് ആ​ദ​രി​ക്കൽ ച​ട​ങ്ങ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​യി​ക വ​കു​പ്പ് മ​ന്ത്രി ഇ.പി. ജ​യ​രാ​ജൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ം. പ്ര​തി​പ​ക്ഷ നേ​താ​വ് ശ്രീ. ര​മേ​ശ് ചെ​ന്നി​ത്ത​ല, സ​ഹ​ക​ര​ണ, ടൂ​റി​സം, ദേ​വ​സ്വം വ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്രൻ എം.പി. ഡോ. ശ​ശി​ത​രൂർ, എം.എൽ.എ. വി.എ​സ്. ശി​വ​കു​മാർ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ക്കും.