suresh-gopi-sobhana-

ദുർഗാഷ്ടമി ദിനത്തിൽ നകുലനും ഗംഗയും വീണ്ടും ഒന്നിച്ചു. ശോഭനയുമായുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.. സത്യന്‍ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ‌വീണ്ടും ബി​ഗ് സ്ക്രീനിൽ ഒന്നിക്കുകയാണ് മലയാളികളുടെ പ്രിയ താരജോഡികളായ സുരേഷ് ​ഗോപിയും ശോഭനയും. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് സുരേഷ് ഗോപി പങ്കുവച്ചത്

1993ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം മണിചിത്രത്താഴിലെ തങ്ങളുടെ കഥാപാത്രങ്ങളെ ഓർമ്മപ്പെടുത്തിയാണ് താരം ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഒക്ടോബർ ആറ്, വീണ്ടുമൊരു ദുർഗാഷ്ടമി ദിനത്തിലാണ് ഇരുവരും ഒന്നിച്ച പുതിയ ഫോട്ടോ വൈറലായിരിക്കുന്നത്. ശോഭന പകർത്തിയ സെൽഫി ക്ലിക്കിൽ സുരേഷ് ഗോപി ചിരിച്ചു നില്‍ക്കുന്നത് കാണാം.


അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം യുവതാരം ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേഫെയറർ ഫിലിംസ് ആണ് നിർമ്മിക്കുന്നത്. സുരേഷ് ഗോപിക്കും ശോഭനയ്ക്കുമൊപ്പം പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദുൽഖറും ചിത്രത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ..