amit-sha-

ശ്രീനഗർ : കാശ്മീരിലേക്ക് ഭീകരർ നുഴഞ്ഞുകയറാൻ സാദ്ധ്യത ഉള്ളതായി റിപ്പോർട്ട്. പാക് അധീന കാശ്മീരിലെ ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ട് എന്ന വിഘടനവാദി സംഘടന അതിർത്തിയിലേക്ക് റആലി സംഘടിപ്പിക്കുന്നുണ്ട്.. കാശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെ തുടർന്ന് റാലിയുടെ മറവിൽ അതിർത്തിയിലേയ്ക്ക് നുഴഞ്ഞു കയറ്റക്കാരെ എത്തിക്കാനാണ് നീക്കം.

പാക് രഹസ്യാന്വേഷണ ഏജൻസിയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.

ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ തലവൻ റഫീഖ് ദാറാണ് റാലിയുടെ തലവൻ. നിയന്ത്രണ രേഖ കടക്കുമെന്നാണ് ഇവരുടെ ആഹ്വാനമെങ്കിലും ഇവരെ ചകോത്തിയിൽ തടയുമെന്ന് അധികൃതർ അറിയിച്ചു.

ഇമ്രാൻഖാന്റെ മോഹം സ്വപ്നത്തിൽ മാത്രം യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി അദ്ധ്യക്ഷനുമായ അമിത് ഷാ പ്രതികരിച്ചു. അതിർത്തി കടന്നെത്തുന്ന ഒരു ഭീകരനും ജീവനോടെ മടങ്ങിപ്പോകില്ലെന്ന് അമിത് ഷാ മുന്നറിയിപ്പ് നൽകി.


കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതിർത്തി പ്രദേശത്തെ സുരക്ഷ ശക്തമാക്കി. എന്തും നേരിടാനുള്ള ഒരുക്കത്തിലാണ് കര-വ്യോമ സേനകൾ.