shaun-romy

രാജീവ് രവി സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ‘കമ്മട്ടിപ്പാടം പ്രേക്ഷശ്രദ്ധയും നിരൂപക ശ്രദ്ധയും ഒരേപോലെ നേടിയിരുന്നു.. ചിത്രത്തിലെ താരങ്ങളായ വിനായകനും മണികണ്ഠനും ഒപ്പം നായികയായ ഷോൺ റോമിക്കും കമ്മട്ടിപ്പാടം വഴിത്തിരിവായി... മോഡലിംഗ് രംഗത്ത് നിന്നാണ് ഷോൺ റോമി കമ്മട്ടിപ്പാടത്തിലെത്തുന്നത്. മോഡലിംഗ് രംഗത്ത് സജീവ് സാന്നിദ്ധ്യമാണ് താരം.

തന്റെ ഗ്ലാമർ ചിത്രങ്ങൾ പലപ്പോഴും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.. ഷോൺ റോമി ഇപ്പോൾ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്..

മുൻപും നടി ഇത്തരത്തിലുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. ബിക്കിനി മോഡൽ വസ്ത്രം ധരിച്ചുള്ള ലണ്ടനിൽ വച്ച് നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അൾട്രാ ഗ്ലാമറസായ ഷോണിന്റെ ചിത്രത്തെ ഒരുകൂട്ടം ആരാധകർ വാഴ്ത്തിപ്പാടുമ്പോൾ ട്രോളുമായി വിമർശകരും രംഗത്തെത്തിയിട്ടുണ്ട്. നടി ശ്രിൻഡ അഭിനന്ദനങ്ങളുമായി ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്..

View this post on Instagram

@nicksaglimbeni

A post shared by Shaun Romy (@shaunromy) on


കമ്മട്ടിപ്പാടത്തിൽ അനിത എന്ന തനി നാട്ടിൻപുറത്തുകാരിയായെത്തിയ ഷോൺ റോമി തുടർന്ന് മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ലൂസിഫറിലും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ലൂസിഫറിലും നടി ഒരു തനി നാടൻ പെൺകുട്ടിയുടെ വേഷത്തിലായിരുന്നു വന്നിരുന്നത്. മലയാളത്തിലെ രണ്ട് ചിത്രങ്ങളിലും വളരെ തനി നാടൻ പെൺകുട്ടിയുടെ വേഷത്തിലായിരുന്നതിനാലാണ് താരത്തിന്റെ പുത്തൻ മേക്കോവർ ചിത്രങ്ങൾ ആരാധകരെ അമ്പരപ്പിക്കുന്നത്.

View this post on Instagram

🌸 @nicksaglimbeni Super thrilled to have worked with @nicksaglimbeni when I was in London this August! It was a dream 🌸 I can’t wait to show you all the pictures :)

A post shared by Shaun Romy (@shaunromy) on


മോഡൽ രംഗത്തു നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ ഷോൺ റോമി ‘നീലാകാശം പച്ചക്കടൽ ചുവന്നഭൂമി’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചത്. ഈ ചിത്രത്തിൽ നായികയുടെ കൂടെ നടക്കുന്ന കുട്ടിയായായിരുന്നു ഷോണിന്റെ അരങ്ങേറ്റം. തുടർന്ന് രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെയാണ് മുഖ്യധാരാ നടിമാരുടെ നിരയിലേക്കുള്ള ഷോണിന്റെ കടന്നു വരവ്.

ഈ ചിത്രത്തിൽ ഷോൺ അവതരിപ്പിച്ച അനിത എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളിയായ ഷോൺ റോമി ബെംഗളൂരുവിലായിരുന്നു താമസം. ഇപ്പോൾ നടി ചിത്രമെടുത്ത് പങ്കുവെച്ചിരിക്കുന്നത്