ടോക്കിയോ /ബെയ്ജിംഗ് : ജപ്പാൻ ഒാപ്പൺ ടെന്നിസ് ടൂർണമെന്റിൽ പുരുഷ സിംഗിൾസ് കിരീടം നേടി ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ച്. ഫൈനലിൽ ആസ്ട്രേലിയൻ താരംജോൺമിൽമാനെ 6-3, 6-2 നാണ് നൊവാക്ക് കീഴടക്കിയത്. പരിക്കുമൂലം യു.എസ് ഒാപ്പണിൽ നിന്ന്പിന്മാറിയിരുന്ന നൊവാക്കിന്റെ ആദ്യ ജപ്പാൻ ഒാപ്പണും 76-ാമത് കരിയർ കിരീടവുമാണിത്.
ചൈനാ ഒാപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ലോക ഒന്നാംനമ്പർ താരം ആഷ്ലി ബാർട്ടിയെ കീഴടക്കിയാണ് മുൻ ഒന്നാം നമ്പരായ നവോമി ഒസാക്ക കിരീടം നേടിയത്. 3-6, 6-3, 6-2 എന്ന സ്കോറിനായിരുന്നു ജയം.