മാഡ്രിഡ് : കഴിഞ്ഞദിവസം ഗ്രനാഡയ്ക്കെതിരെ നടന്ന മത്സരത്തിനിടെ തുടയ്ക്ക് പരിക്കേറ്റ റയൽ മാഡ്രിഡിന്റെ ജർമ്മൻ മിഡ്ഫീൽഡർ ടോണി ക്രൂസിന് ഇൗമാസം അവസാനം ബാഴ്സലോണയ്ക്കെതിരെ നടക്കുന്ന എൽ ക്ളാസിക്കോയിൽ കളിക്കാനാവില്ല. അർജന്റീനയ്ക്കെതിരെ ബുധനാഴ്ച നടക്കുന്ന സൗഹൃദ മത്സരത്തിലും ജർമ്മനിയുടെ യൂറോ യോഗ്യതാ മത്സരങ്ങളിലുംക്രൂസിന് പുറത്തിരിക്കേണ്ടിവരും.