ഒ.ഡി.ഇ.പി.സി സ്കൈപ്പ് ഇന്റർവ്യൂ
സൗദി അറേബ്യയിലെ പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പിലേക്ക് ബി.എസ്.സി നഴുമാരുടെ തസ്തികയിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. സ്ത്രീകൾക്കാണ് അവസരം. മൂന്ന് വർഷം പ്രവൃത്തി പരിചയം വേണം. ഇതിനായി ഒഡെപെക്ക് (ഒ.ഡി.ഇ.പി.സി)മുഖേന സ്കൈപ്പ് ഇന്റർവ്യൂ നടത്തും. സൗദി പ്രോമെട്രിക് പാസായിരിക്കണം. പ്രായപരിധി : 30. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ aപകർപ്പുകൾ എന്നിവ സഹിതം gcc@odepc.in എന്ന ഇ-മെയിലിലേക്ക് ഒക്ടോബർ എട്ടിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in
മാലിയിൽ
മാലിയിൽ ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാരുടെ ഒഴിവുകളിൽ ഒഡെപെക് മുഖേന നിയമനം നടത്തുന്നു. നഴ്സ് സ്പെഷ്യലിസ്റ്റ് - ഡയാലിസിസ്, മിഡ്വൈഫ്, ആക്സിഡന്റ് & ട്രോമ, ഐ.സി.യു, സി.സി.യു, ഓപ്പറേഷൻ തീയറ്റർ, ഐസൊലേഷൻ വിഭാഗങ്ങളിലാണ് നിയമനം.
എം.എസ്സി. നഴ്സിംഗ്, 50 ബെഡ്കപ്പാസിറ്റിയുളള ആശുപത്രികളിൽ നിന്നും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, ഐ.ഇ.എൽ.റ്റി.എസ് പരീക്ഷയിൽ ഓവറോൾ സ്കോർ: 5.5 ആണ് യോഗ്യത.
വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസവും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ടിന്റെ പകർപ്പ്, ഐ.ഇ.എൽ.റ്റി.എസ് സ്കോർ കാർഡ് എന്നിവ സഹിതംinfo@odepc.in എന്ന ഇമെയിലിൽ അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: ഇന്ന്. അഭിമുഖം 9ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in
സൗദി ആരോഗ്യ മന്ത്രാലയത്തിൽ
നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം
സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപ്രതികളിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എംഎസ്.സി, പിഎച്ച്ഡി യോഗ്യതയുള്ള നഴ്സുമാർക്കാണ് നിയമനം.
കാർഡിയാക് ക്രിട്ടിക്കൽ കെയർ (മുതിർന്നവർ, കുട്ടികൾ), എമർജൻസി ഡിപ്പാർട്ട്മെന്റ്, മെഡിക്കൽ & സർജിക്കൽ കെയർ-ഡിപ്പാർട്ട്മെന്റ്, സർജറി ഡിപ്പാർട്ട്മെന്റ് (പുരുഷൻ വനിത) എന്നി വിഭാഗങ്ങളിലാണ് നഴ്സുമാരുടെ ഒഴിവ്.സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഷെഡ്യൂൾ പ്രകാരം 2019 ഒക്ടോബർ 15 മുതൽ 20 വരെ ന്യൂഡൽഹിയിൽ അഭിമുഖം നടക്കും.
താൽപര്യമുള്ളവർ saudimoh.norka@gmail.com എന്ന ഇമെയിലിലേക്ക് വിശദമായ ബയോഡേറ്റ, വെളുത്തപശ്ചാതലത്തിലുള്ള ഫുൾ സൈസ് ഫോട്ടോ, ആധാർ, പാസ്പോർട്ട് പകർപ്പുകൾ എന്നിവ ഒക്ടോബർ 10-ന് മുമ്പായി സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.norkaroots.org ലും നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 1802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ) 0471-2770577, 2770544 എന്ന നമ്പരുകളിലും ലഭിക്കും.
ഏണസ്റ്റ് ആൻഡ് യംഗ്
ആഗോളതലത്തിൽ പ്രശസ്തമായ അക്കൗണ്ടിംഗ് കൺസൾട്ടിംഗ് സ്ഥാപനമായ ഇവൈ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കസ്റ്രമർ ആൻഡ് സ്ട്രാറ്റജി മാനേജർ- പെർഫോമൻസ് ഇംപ്രൂവ്മെന്റ്, അസിസ്റ്റന്റ് മാനേജർ, സീനിയർ ടാക്സ് കൺസൾട്ടന്റ്, ഫിനാൻസ് മാനേജർ, സീനിയർ കൺസൾട്ടന്റ്, ടെക്നോളജി മാനേജർ,ഫിനാൻസ് ട്രോൻസ്ഫോർമേഷൻ മാനേജർ, ഫോക്കസ്ഡ് ഫിനാൻസ് ട്രാൻസ്ഫോർമേഷൻ ഡയറക്ടർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.ey.com. വിശദവിവരങ്ങൾക്ക്: jobsindubaie.com
അൽ അൻസാരി
എക്സ്ചേഞ്ച്
യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ അൻസാരി എക്സ്ചേഞ്ചിൽ ടെക്നീഷ്യൻ, ഇന്റേണൽ ഓഡിറ്റ്, കൗണ്ടർ സ്റ്രാഫ്, കസ്റ്രമർ സർവീസ് സ്റ്റാഫ്, തുടങ്ങിയ തസ്തികകളിൽ ഒഴിവ് . കമ്പനിവെബ്സൈറ്റ്: www.alansariexchange.com. വിശദവിവരങ്ങൾക്ക്:omanjobvacancy.com
ചീസ് കേക്ക് ബേക്കറി
കുവൈറ്റിലെ ചീസ് കേക്ക് ബേക്കറിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ്, പാർട് ടൈം ക്രൂ, വെയിറ്റർ, സെർവർ, ഹൗസ് മാനേജർ , തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: /www.thecheesecakefactory.com വിശദവിവരങ്ങൾക്ക്:omanjobvacancy.com
ഹോസ്പിറ്റാലിറ്റി കമ്പനിയിൽ
ഖത്തറിലെ ഹോസ്പിറ്റാലിറ്റി കമ്പനിയിൽ നിരവധി ഒഴിവുകൾ.ഹെഡ് ഷെഫ്, കുക്ക്, വെയിറ്റർ, ബാരിസ്റ്റ,റസ്റ്റോറന്റ് മാനേജർ, വാലറ്റ് പാർക്കിംഗ് അറ്റന്റർ എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്ക്:thozhilnedam.com
സഫാരി ഷോപ്പിംഗ് മാൾ
ദുബായ്, ഖത്തർ, ഒമാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലെ സഫാരി ഷോപ്പിംഗ് മാളിൽ നിരവധി ഒഴിവുകൾ. റീട്ടെയിൽ സെയിൽസ് റെപ്രസെന്റേറ്റീവ്, സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്, ബയർ അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് സെക്രട്ടറി, ഐടി ഹെൽപ് ഡെസ്ക് സ്പെഷ്യലിസ്റ്ര്, ബേക്കറി ഇൻ ചാർജ്, കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, എച്ച് ആ| എക്സിക്യൂട്ടീവ്, സ്റ്റോർ മാനേജർ, ഡാറ്റ എൻട്രി സ്പെഷ്യലിസ്റ്റ്, ഡോക്യുമെന്റ് കൺട്രോളർ, സെക്രട്ടറി, അഡ്മിൻ അസിസ്റ്റന്റ്, ഐടി എൻജിനീയർ, ഐടി ടെക്നീഷ്യൻ, സോഫ്റ്ര്വെയർ ഡെവലപ്പർ, സിസ്റ്രം എൻജിനീയർ, നെറ്റ്വർക്ക് എൻജിനീയർ, ഐടി മാനേജർ, ബേബി ചിൽഡ്രൻ സെക്ഷൻ മാനേജർ, മെൻ ലേഡീസ് സ്റ്റാഫ്, മെൻ ലേഡീസ് സൂപ്പർവൈസർ, അപ്ളയൻസ് ആൻഡ് ഗൂഡ്സ് സെക്ഷൻ സ്റ്റാഫ്, തുടങ്ങി നൂറോളം തസ്തികകളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: gulfcareergroup.com. കമ്പനിവെബ്സൈറ്റ്: www.safarigroup.net
അൻസാർ ഗാലറി ഹൈപ്പർ മാർക്കറ്റ്
ഖത്തറിലെ അൻസാർ ഗ്രൂപ്പ് ഒഫ് കമ്പനിയുടെ അൻസാർ ഗാലറി ഹൈപ്പർമാർക്കറ്റിൽ നിരവധി ഒഴിവുകൾ. റീട്ടെയിൽ സെയിൽസ് റെപ്രസെന്റേറ്റീവ്, സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്, ബയർ അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് സെക്രട്ടറി, ഡാറ്റ എൻട്രി സ്പെഷ്യലിസ്റ്റ്, കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, എച്ച്ആർ എക്സിക്യൂട്ടീവ്, ബയർ, സ്റ്റോർ മാനേജർ,ഡോക്യുമെന്റ് കൺട്രോളർ, ക്ലർക്ക്, ഇന്റേണൽ ഓഡിറ്റർ, റിസപ്ഷനിസ്റ്റ്, ഓഡിറ്റ് അസിസ്റ്റന്റ് തുടങ്ങി നൂറോളം തസ്തികകളിൽ ഒഴിവ്. വിശദവിവരങ്ങൾക്ക്: gulfcareergroup.com. കമ്പനിവെബ്സൈറ്റ്: www.ansar-group.com
ബഹ്റൈൻ നാഷണൽ ഗ്യാസ് കമ്പനി
ബഹ്റൈൻ നാഷണൽ ഗ്യാസ് കമ്പനിയിൽ നൂറിലധികം തസ്തികകളിൽ ഒഴിവ്. സിവിൽ എൻജിനിയർ, ഇലക്ട്രിക്കൽ എൻജിനിയർ, സിവിൽ ഫോർമാൻ, ഓട്ടോകാഡ് ഡ്രാഫ്റ്റ്മാൻ, പ്രോഡക്ഷൻ എൻജിനിയർ, പ്രൊഡക്ഷൻ എൻജിനിയർ, മെയിന്റനൻസ് പ്ളാനർ, സെക്രട്ടറി,ഏരിയ സെയിൽസ് മാനേജർ, ബിസിനസ് എക്സലൻസ് അനലിസ്റ്റ്, ഓഡിറ്റർ, ലീഗൽ കൗൺസിൽ, മെക്കാനിക്കൽ സ്പെഷ്യലിസ്റ്റ്, ഡോക്യുമെന്റ് കൺട്രോളർ, ഐടി എൻജിനിയർ, ഐടി ടെക്നീഷ്യൻ, സോഫ്ട്്വെയർ ഡെവലപ്പർ, സിസ്റ്റം എൻജിനിയർ, നെറ്റ്വർക്ക് എൻജിനിയർ, ഐടി മാനേജർ തുടങ്ങിയ തസ്തികളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.banagas.com. വിശദവിവരങ്ങൾക്ക്:
gulfcareergroup.com.
ജെറൈസി ഗ്രൂപ്പ്
സൗദിയിലെ ജെറൈസി ഗ്രൂപ്പ്കമ്പനിയിൽ ഇലക്ട്രോണിക്/കംപ്യൂട്ടർ ടെക്നീഷ്യൻ, ഫർണിച്ചർ കാർപ്പെന്റർ, ഫർണിച്ചർ ഫോർമാൻ, ഫാക്ടറി ലേബറർ തുടങ്ങിയ തസ്തികകളിൽ ഒഴിവുണ്ട്. സൗജന്യ താമസ സൗകര്യമുണ്ട്. തൊഴിൽ പരിചയം നിർബന്ധമല്ല. ഇന്റർവ്യൂ 9ന് കൊച്ചിയിൽനടക്കും.കമ്പനി വെബ്സൈറ്റ്: jeraisy.com.വിശദവിവരങ്ങൾക്ക്: thozhilnedam.com.