മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വിശദീകരണം നൽകാൻ നിർബന്ധിതനാകും. ഉത്തരവാദിത്വം വർദ്ധിക്കും. വേണ്ടപ്പെട്ടവരെ സംരക്ഷിക്കും. സംരക്ഷണം മനസമാധാനം നൽകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും. ആത്മപ്രചോദനമുണ്ടാകും. ആഗ്രഹ സാഫല്യമുണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വഴിപാടുകൾ ചെയ്തുതീർക്കും. അതിഥി സൽക്കാരത്തിന് അവസരം. അധിക ചെലവ് അനുഭവപ്പെടും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആത്മാർത്ഥ സുഹൃത്തിനെ സഹായിക്കും. വരവും ചെലവും തുല്യമായിരിക്കും. പുതിയ കരാർ ജോലികൾ.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അപര്യാപ്തതകൾ പരിഹരിക്കും. ആഗ്രഹത്തിനനുസരിച്ച് ജീവിക്കും. സഹപ്രവർത്തകരുടെ സഹകരണം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വഞ്ചനയിൽ പെടരുത്. സഹജമായ കഴിവുകൾ പ്രകടിപ്പിക്കും. ധനം കൈവശം വരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സാമ്പത്തിക നേട്ടം. ആത്മാഭിമാനം വർദ്ധിക്കും. അനുകൂല തീരുമാനങ്ങൾ.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
മേലധികാരിയുടെ അനുമോദനം. ജീവിത നിലവാരം മെച്ചപ്പെടും. അപരിചിതരെ ശ്രദ്ധിക്കണം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പരമാധികാരം നേടും. പരീക്ഷയിൽ വിജയം. ഭക്ഷണ രീതികൾ ആസ്വദിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
തൊഴിൽ പുരോഗതി. ദൂരയാത്രകൾ വേണ്ടിവരും. ആത്മാർത്ഥമായി പ്രവർത്തിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉത്സാഹം വർദ്ധിക്കും. ആരോപണങ്ങളിൽ നിന്നു മുക്തി. ഉദ്യോഗത്തിൽ പുനർനിയമനം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി) ബന്ധു സമാഗമം. മാനസികോല്ലാസം ലഭിക്കും. സാഹചര്യങ്ങൾ അനുകൂലമാകും.