മാത്യുവിന് എതിരെ ജോളിയുടെ മൊഴി. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തത് മാത്യുവിന്റെ അറിവോടെ. കൗമുദി ഹെഡ്സ്
1. കൂടത്തായി കൂട്ടകൊലക്കേസില്‍ അറസ്റ്റിലായ ജ്വല്ലറി ജീവനക്കാരന്‍ മാത്യുവിന് എതിരെ ഒന്നാം പ്രതി ജോളി. എല്ലാ കാര്യങ്ങളും മാത്യുവുമായി പങ്കുവച്ചിരുന്നു. കസ്റ്റഡിയില്‍ ആവുന്നതിന് തലേ ദിവസവും മാത്യുവുമായി സംസാരിച്ചിരുന്നു. കൊലപാതകങ്ങള്‍ എല്ലാം ആസൂത്രണം ചെയ്തത് മാത്യുവിന്റെ അറിവോടെ എന്നും ജോളി. നേരത്തെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് എതിരെയും ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു
2. രണ്ടാം ഭര്‍ത്താവായ ഷാജുവിന് എല്ലാം അറിയാം ആയിരുന്നു എന്ന് ജോളി. സിലിയെയും മകളെയും കൊന്നത് ആണ് എന്ന് താന്‍ ഷാജുവിനോട് പറഞ്ഞിരുന്നു. താനാണ് സിലിയേയും മകളേയും കൊന്നതെന്ന പറഞ്ഞപ്പോള്‍ അവള്‍ മരിക്കേണ്ടവള്‍ തന്നെ ആയിരുന്നു എന്നായിരുന്നു ഷാജുവിന്റെ പ്രതികരണം. ഇതൊന്നും ആരേയും അറിയിക്കേണ്ട എന്നും ഇതില്‍ തനിക്ക് യാതൊരു വിഷമവും ഇല്ലെന്നും ഷാജു പറഞ്ഞതായും ജോളി പൊലീസിന് മൊഴി നല്‍കി. ജോളിയുടേയും റോയി തോമസിന്റേയും മകനായ റോമോയും ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
3. അതേസമയം ക്രൈംബ്രാഞ്ച് ഷാജുവിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുക ആണ്. മാദ്ധ്യമങ്ങളില്‍ വന്ന ഷാജുവിന്റെ വെളിപ്പെടുത്തലും പരിശോധിക്കുന്നു. ഷാജുവിന് ഒന്നും അറിയില്ല എന്ന് ഷാജുവിന്റെ പിതാവ് സക്കറിയയും പ്രതികരിച്ചു. പ്രതി ജോളി കൂടുതല്‍ പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായും സൂചന. ഷാജുവിന്റെ മൂത്ത മകനെ കൂടി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു. ജോളിയുടേയും ഷാജുവിന്റെയും കല്യാണത്തിന് ശേഷം മൂത്ത മകന്‍ പൊന്നാമറ്റം വീട്ടിലായിരുന്നു. അതേസമയം, അന്നമ്മ തോമസിനെ കൊലപ്പെടുത്താന്‍ നേരത്തെയും ശ്രമം ഉണ്ടായിരുന്നതായി അന്വേഷണ സംഘം. ആദ്യ തവണ നല്‍കിയ വിഷത്തിന്റെ വീര്യം കുറഞ്ഞതിനാല്‍ അന്ന് മരണം സംഭവിച്ചില്ല. പിന്നീട് വീര്യം കൂട്ടി നല്‍കിയാണ് കൊലപ്പെടുത്തിയത് എന്നും അന്വേഷണ സംഘം വ്യക്തമാക്കി
4 മന്ത്രി കടകംപള്ളി സുരേന്ദ്രനും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും തമ്മിലുള്ള വാക് പോര് തുടരുന്നു. ഫുഡ് കോര്‍പറേഷനിലെ ജോലി രാജിവച്ച് കുമ്മനം ഇറങ്ങിയത് വര്‍ഗീയ പ്രചാരണത്തിന് എന്ന് കടകംപള്ളി. മാറാട് കലാപം ആളിക്കത്തിക്കാന്‍ ശ്രമിച്ചത് ആരും മറന്നിട്ടില്ല. ആര്‍.എസ്.എസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ലീഗുമായി ഒത്തുകളിച്ചു. തനിക്കെതിരെ ഉന്നയിച്ച മാസപ്പടി ആരോപണം കുമ്മനം പിന്‍വലിക്കണം എന്നും വട്ടിയൂര്‍ക്കാവില്‍ കുമ്മനം യു.ഡി.എഫിനായി വോട്ടുമറിക്കാന്‍ ശ്രമിക്കുന്നത് ആയും കടകംപ്പള്ളി ഫെയ്സ്ബുക്കിലൂടെ ആരോപിച്ചു. കുമ്മനം രാജശേഖരന് എതിരെ കുമ്മനടി എന്ന പ്രയോഗം നടത്തിയതിന് മന്ത്രി ഖേദം പ്രകടിപ്പിച്ചിരുന്നു
5 കക്കാടംപൊയിലില്‍ എം.എന്‍ കാരശ്ശേരി, സി.ആര്‍ നീലകണ്ഠന്‍, കെ. അജിത ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ തിരുവമ്പാടി പൊലീസ് കേസെടുത്തു. കേസെടുത്ത് ഇരിക്കുന്നത്, കണ്ടാല്‍ അറിയാവുന്ന 100 പേര്‍ക്ക് എതിരെ. സംഘം ചേരല്‍, തടഞ്ഞു വയ്ക്കല്‍ തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. കക്കാടം പൊയിലില്‍ നടക്കുന്ന പ്രകൃതി ചൂഷണത്തെ കുറിച്ച് പരിശോധിക്കാന്‍ എത്തിയ സംഘത്തെയാണ് ആക്രമിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് ഇലക്ര്ടിക്ക് പോസ്റ്റില്‍ ഇടിച്ചു എന്ന് ആരോപിച്ച് ആയിരുന്നു ഒരു സംഘം ആളുകള്‍ ഇവരെ കയേറ്റം ചെയ്തത്. പി.വി അന്‍വറിന്റെ കൂലിക്കാരാണ് ആക്രമണത്തിന് പിന്നിലെന്ന് കാരശ്ശേരി പറഞ്ഞിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെ ആയിരുന്നു ആക്രമണം എന്നും പ്രവര്‍ത്തകര്‍.
6 പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായി ഇല്ലെങ്കില്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ്. ഉദ്യോഗസ്ഥരോട് 24 മണിക്കൂറിന് ഉള്ളില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ എക്‌സൈസ് വകുപ്പും നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹാജരായ എക്‌സൈസ് ജീപ്പ് ഡ്രൈവര്‍ ശ്രീജിത്തിനെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. മര്‍ദ്ദനത്തില്‍ പങ്കില്ലാത്തതിനാല്‍ ശ്രീജിതിനെ പ്രതി ചേര്‍ക്കില്ലെന്ന് പൊലീസ് അറിയിച്ചു. മറ്റ് ഏഴ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഒളിവില്‍ ആണ്.
7 പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഗുരുവായൂരില്‍ നിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് പാവറട്ടി കൂമ്പുള്ളി പാലത്തിന് അടുത്തുള്ള ഗോഡൗണില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ രഞ്ജിത്തിനെ കൊണ്ടുവന്ന് എക്‌സൈസ് ചോദ്യം ചെയ്തതായി മനസിലായി. ഇതിനെ സാധൂകരിക്കുന്ന സാക്ഷി മൊഴികളും പൊലീസ് രേഖപ്പെടുത്തിയിട്ട് ഉണ്ട്. ആരുടെ നിര്‍ദേശ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും, ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി. നിലവില്‍ എഫ്.ഐ.ആറില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.
8 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്ക കിരീടം നിലനിറുത്തി. 14 സ്വര്‍ണം ഉള്‍പ്പെടെ 29 മെഡലുകള്‍ നേടിയാണ് അമേരിക്കയുടെ പതിമൂന്നാം കിരീട നേട്ടം. കെനിയ രണ്ടാം സ്ഥാനവും ജമൈക്ക മൂന്നാം സ്ഥാനവും സ്വന്തമാക്കി. മീറ്റര്‍ ഹര്‍ഡില്‍സില്‍ നിയാ അലിയും നാലേ ഗുണം നാനൂറ് മീറ്റര്‍ റിലേയില്‍ പുരുഷ വനിതാ ടീമുകളുമാണ് ഇന്ന് അമേരിക്കയ്ക്കായി സ്വര്‍ണം നേടിയത്. 13-ാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീടനേട്ടമാണ് അമേരിക്കയുടേത്. അവസാന ദിനം രണ്ട് സ്വര്‍ണങ്ങള്‍ കൂടി അക്കൗണ്ടിലാക്കി ആഫ്രിക്കന്‍ കരുത്തരായ കെനിയ പതിനൊന്ന് മെഡലുകളോടെ ആണ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. വനിതാ ലോങ് ജംപില്‍ ജര്‍മ്മനിയുടെ പുത്തന്‍ താരോദയം മലൈക മിഹാംബോ പുതിയ ലോക ചാമ്പ്യനായതും ജാവലിന്‍ ത്രോയില്‍ കുഞ്ഞു രാജ്യമായ ഗ്രനാഡയ്ക്കായി ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് കന്നി കനകം സ്വന്തമാക്കിയതും അവസാന ദിന മത്സരങ്ങളെ ശ്രദ്ധേയമാക്കി. 2021 ല്‍ നടക്കുന്ന അടുത്ത ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള പതാകയും ദോഹയിലെ വേദിയില്‍ വച്ച് കൈമാറി