അനാർക്കലി, പാവാട, മെമ്മറീസ്, ബ്രദേഴ്സ് ഡേ എന്നിങ്ങനെ ഒരുപിടി നല്ല സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി മിയ ജോർജ്. മോഹൻലാൽ,മമ്മൂട്ടി, പൃഥ്വിരാജ് എന്നിങ്ങനെ നിരവധി താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള അവസരവും മിയയെ തേടിയെത്തി. ഇപ്പോഴിതാ നടൻ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
മിസ്റ്റർ ഫ്രോഡ് എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചാണ് താരം മനസ് തുറന്നിരിക്കുന്നത്. യൂണിറ്റിലെ എല്ലാ അംഗങ്ങളോടും ഇടപെടുന്ന വളരെ ഡൗൺ ടു എർത്തായ വ്യക്തിയാണ് മോഹൻലാലെന്ന് മിയ പറയുന്നു.
'ഒരു സീൻ എടുക്കുകയാണ്, ഞാനൊരു ഡയലോഗ് പറഞ്ഞത് വളരെ പ്ലെയിനായാണ്.അപ്പോൾ ലാലേട്ടൻ അതിന്റെ മോഡുലേഷൻ മാറ്റി എന്നെ പറഞ്ഞ് കേൾപ്പിച്ചു. കേൾക്കുമ്പോൾ അതാണ് ഭംഗി. ഇത് ഇങ്ങനെ ചെയ്യൂ എന്ന് പറയുകയല്ല,മറിച്ച് ഇങ്ങനെ ചെയ്തുകൂടെയെന്ന് ചോദിക്കുകയേയുള്ളു അദ്ദേഹം'- മിയ പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.