news

1. കൂടത്തായി കൊലപാതകത്തില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഷാജുവിന്റെ മൊഴികള്‍ വ്യക്തമായി പരിശോധിക്കും എന്ന് എസ്.പി. കൊലപാതകത്തില്‍ ഷാജുവിന്റെ പങ്ക് ഇപ്പോള്‍ വ്യക്തമായിട്ടില്ല. കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്ക് ഉണ്ടെന്നും ഇവരെ ചോദ്യം ചെയ്യും എന്നും എസ്.പി കെ.ജി സൈമണ്‍. വിദേശത്ത് രാസ പരിശോധന നടത്താന്‍ ഡിജിപി അനുമതി നല്‍കി എന്ന് എസ്.പി. ജോളിയുടെ മൊഴി പൂര്‍ണമായി രേഖപ്പെടുത്തി ഇട്ടുണ്ട്.
2. അതേസമയം, എല്ലാ കൊലപാതകങ്ങളെ കുറിച്ചും ഷാജുവിനും സക്കറിയയ്ക്കും അറിയാമായിരു എന്നും ജോളി മൊഴി നല്‍കി. ഇതേ കാര്യം ഷാജുവും പൊലീസിനോട് സമ്മതിച്ചു. ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയ് തോമസ്, അമ്മാവന്‍ മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ ആദ്യഭാര്യ സിലി, മകള്‍ പത്ത് മാസം പ്രായമുള്ള ആല്‍ഫിന്‍ എന്നിവരുടെ കൊലപാതകങ്ങളില്‍ ഈ മൂന്ന് പേര്‍ക്കും വ്യക്തമായ പങ്കുണ്ട് എന്നും വ്യക്തം ആകുകയാണ്.
3. അതിനിടെ, കേസില്‍ കുറ്റ സമ്മതം നടത്തി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. ആദ്യ ഭാര്യ സിലിയെയും കുഞ്ഞിനെയും കൊല്ലാന്‍ സാഹചര്യം ഒരുക്കി കൊടുത്തത് താനാണെന്ന് ഷാജു ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ഡന്റല്‍ ക്ലിനിക്കില്‍ അവരെ എത്തിച്ചത് അതിന്റെ ഭാഗമായി. നേരത്തെ കൊലപാതകങ്ങളെ പറ്റി ഒന്നും അറിയില്ലെന്ന് പറഞ്ഞ ഷാജു ഇപ്പോള്‍ എല്ലാം ഏറ്റ് പറഞ്ഞ് കുറ്റസമ്മതം നടത്തി ഇരിക്കുകയാണ്.
4. കുഞ്ഞായ ആല്‍ഫിനെ ആദ്യം ജോളി കൊന്നു. പിന്നീട് ഭാര്യ സിലിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് വയനാട് പനമരത്തേക്ക് ഒരു കല്യാണത്തിന് ജോളിയും ആയി ഒന്നിച്ചു പോയപ്പോള്‍. സിലിയിലുള്ള മകനേയും കൊല്ലണം എന്ന് ജോളി ആവശ്യപ്പെട്ടത് ആണ്. എന്നാല്‍ താന്‍ അതിനെ എതിര്‍ത്തു എന്നും തന്റെ മാതാപിതാക്കള്‍ കുഞ്ഞിനെ നോക്കികൊള്ളും എന്ന് പറഞ്ഞ് ഒഴിവാക്കി എന്നും ഷാജു. മകള്‍ ബാധ്യത ആകും എന്ന് തങ്ങള്‍ രണ്ടുപേരും ഭയന്നു. കൊന്നത് അതിനാല്‍ എന്നും കുറ്റസമ്മതം


5. ഷാജു കുറ്റസമ്മതം നടത്തിയത് പൊട്ടിക്കരഞ്ഞു കൊണ്ട്. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് ഷാജുവിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഷാജുവിന്റെ അച്ഛന്‍ സക്കറിയയും കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതക വിവരം മകന്‍ തന്നോട് പറഞ്ഞിരുന്നു. പൊലീസ് സ്റ്റേഷനില്‍ എത്തിയ സക്കറിയേയും ഇപ്പോള്‍ അന്വേഷണ സംഘം ചോദ്യം ചെയ്തു വരിക ആണ്. റിമാന്റില്‍ കഴിയുന്ന മാത്യുവിന് എതിരെയും ജോളി മൊഴി നല്‍കിയിട്ടുണ്ട്
6. കൂടത്തായിയിലെ കൊലപാതക പരമ്പരയിലെ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും ഉദ്യോഗസ്ഥരിലേക്കും. ജോളിയുമായി പ്രാദേശിക രാഷ്ട്രീയ നേതാക്കളായ രണ്ട് പേര്‍ പണമിടപാട് നടത്തിയതിനെ അന്വേഷണ സംഘത്തിന് രേഖകള്‍ ലഭിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഡെപ്യുട്ടി തഹസില്‍ദാറെയും റോയിയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കോടഞ്ചേരി എസ്.ഐയേയും അന്വേഷണ സംഘം ചോദ്യം ചെയ്യും.
7.. രണ്ട് പ്രദേശിക നേതാക്കള്‍ ഭൂമി ഇടപാടുകളില്‍ ജോളിയെ സഹായിച്ചു എന്നാണ് കണ്ടെത്തല്‍. വ്യാജ ഒസ്യത്ത് നിര്‍മിക്കുന്നതിലും ഇവര്‍ക്ക് പങ്കാളിത്തം ഉള്ളതായും അന്വേഷണ സംഘം സംശയിക്കുന്നു. പ്രാദേശിക തലത്തിലുള്ള ലീഗ്,സി.പി.എം നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതില്‍ ഒരാള്‍ക്ക് ജോളി ചെക്ക് നല്‍കിയിട്ടുണ്ട്. മറ്റൊരാള്‍ക്ക് ഒപ്പം ജോളി ബാങ്കില്‍ എത്തുകയും ചെയ്തു എന്നാണ് അന്വേഷണ സംഘത്തിനുള്ള വിവരം. ജോളിയുടെ പേരിലേക്ക് ഭൂമി മാറ്റിയ കേസിലാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയെ അന്വേഷണ സംഘം ചോദ്യം ചെയ്യുക.
8. റോയി തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ ചെന്നിട്ട് എന്ന് കണ്ടെത്തിയിട്ടും കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ഇതിലാണ് മുന്‍ കോടഞ്ചേരി എസ്.ഐ രാമനുണ്ണിയെ ചോദ്യം ചെയ്യുക. ആത്മഹത്യയെന്ന നിഗമനത്തില്‍ എങ്ങനെ എത്തിയെന്ന ചോദ്യത്തിനാണ് രാമനുണ്ണിയില്‍ നിന്ന് ഉത്തരം തേടുക. ആത്മഹത്യയാക്കി മാറ്റാന്‍ ഉന്നതല ഇടപെടല്‍ നടന്നോ എന്നും അന്വേഷിക്കും. എന്നാല്‍ ഒരുതരത്തിലും ഇടപെടല്‍ നടന്നിട്ടില്ലെന്നാണ് രാമനുണ്ണിയുടെ നിലപാട്
9.. മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതും ആയി ബന്ധപ്പെട്ട് സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ധ സമിതി അടുത്ത ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ ആയിരിക്കും പൊളിക്കാനുള്ള കമ്പനിയെ തീരുമാനിക്കുക. തങ്ങള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഫ്ളാറ്റുകളില്‍ നിന്നും ഒഴിഞ്ഞ താമസക്കാര്‍. വിവിധ വകുപ്പകളിലെ എന്‍ജിനീയര്‍മാരെ ഉള്‍പ്പെടുത്തി പതിനൊന്നംഗ സംഘത്തെയാണ് ഫ്ളാറ്റ് പൊളിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച് ഇരിക്കുന്നത്.
10. പൊളിക്കാനുള്ള കമ്പനികളെ തിരഞ്ഞെടുക്കുക, ഇവരുടെ യന്ത്രങ്ങളുടെയും മറ്റും നിലവാരം പരിശോധിക്കുക, പൊളിക്കലിന് നേതൃത്വം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഈ സമതിയെ നിയോഗിച്ചിരിക്കുന്നത്. കരാര്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യം അറിയിച്ച് എത്തിയതില്‍ തിരഞ്ഞെടുക്കപ്പെട്ട ആറ് കമ്പനികളോട് പൊളക്കല്‍ നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി നിര്‍ദേശം നല്‍കിയുട്ടുണ്ട്. ഇവരില്‍ രണ്ടെണ്ണമാണ് അവസാന പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. കമ്പനികളുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമായിരിക്കും സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഈ മാസം പതിനൊന്നിന് തന്നെ ഫ്ളാറ്റുകള്‍ കരാര്‍ നല്‍കുന്ന കമ്പനിക്ക് കൈമാറാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.

ഘടനയില്‍ മാറ്റം വരുത്തി

1. നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് സ്ഥിരം സംഘടനാ സംവീധാനം ഉണ്ടാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിധ്യത്തില്‍ ചേര്‍ന്ന സമിതിയുടേത് ആണ് തീരുമാനം. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം വിപുലമാക്കി താഴെ തലത്തിലേക്ക് കൊണ്ടു പോകുന്നതിന്റെ ഭാഗമായാണ് സംഘടനാ സംവീധാനത്തിന്റെ ഘടനയില്‍ മാറ്റം വരുത്തിയത്. സമിതി രജിസ്റ്റര്‍ ചെയ്യാനും തിരുവന്തപുരത്ത് ഓഫീസ് സംവീധാനം ഒരുക്കാനും യോഗം തീരുമാനിച്ചു.
2. നിലവില്‍ സമിതി ചെയര്‍മാന്‍ ആയ വെള്ളാപ്പള്ളി നടേശന്‍ തന്നെ ആണ് പുതിയ പ്രസിഡന്റ്. നിലവില്‍ കണ്‍വീനറായ പുന്നല ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറി ആയും തിരഞ്ഞെടുത്തു. വിശാലമായ താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ നല്ല സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.