കൊച്ചി: മരട് നഗരസഭയിൽ സ്ഥിതിചെയ്യുന്ന സുപ്രീംകോടതി പൊളിച്ചുമാറ്റാൻ ഉത്തരവിട്ട ഫ്‌ളാറ്റുകൾ പൊളിക്കില്ലെന്ന് ജനപക്ഷം പാർട്ടി അദ്ധ്യക്ഷൻ ഷോൺ ജോർജ് വ്യക്തമാക്കി. ഫ്ലാറ്റ് പൊളിച്ചുമാറ്റുന്ന കാര്യത്തിൽ ബെറ്റ് വയ്‌ക്കാനുണ്ടോയെന്ന് ഷോൺ ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഫ്ലാറ്റ് പൊളിക്കാനുള്ള പണിയല്ല ഇപ്പോൾ നടക്കുന്ന പ്രഹസനമെന്നും ഷോൺ ജോർജ് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആരെങ്കിലും ബെറ്റ് വെക്കുന്നോ?
ഞാൻ പറയുന്നു മരടിലെ ഫ്ലാറ്റ് പൊളിക്കില്ല എന്ന്....
അതിനുള്ള പണിയല്ലേ ഇപ്പൊ നടത്തുന്ന ഈ പ്രഹസനം....
NB : അർഹമായ നഷ്ടപരിഹാരം ഫ്ലാറ്റ് നിർമാതാക്കളിൽനിന്നും ഈടാക്കി അവർക്ക് നൽകുകയും, കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ചെയ്യണമെന്നാണ് എന്റെ നിലപാട്.