ശ്രീനഗർ: പുൽവാമയിലെ അവന്തിപോറയിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. കൂടാതെ സംഭവ സ്ഥലത്ത് നിന്ന് ആയുധങ്ങളും സ്ഫോടന വസ്തുക്കളും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഭീകരൻ ഏത് സംഘടനയിൽപ്പെട്ടതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഭീകരരുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൂടുതൽ ഭീകരർ ഉണ്ടാകാമെന്ന സംശയത്തിന് പുറത്ത് പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഭീകരനെ വധിച്ച വിവരം കാശ്മീർ സോൺ പൊലീസാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
#Encounter took place at the outskirts of #Awantipora town. One terrorist killed. Arms and ammunition recovered. Identity and affiliation being ascertained. Search continues.@JmuKmrPolice
— Kashmir Zone Police (@KashmirPolice) October 8, 2019