ശ്രീനഗർ: വിനോദ സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് കാശ്മീർ. പ്രകൃതിയുടെ മനോഹാരിതയും കാലവസ്ഥയുമൊക്കെ അവിടേക്ക് ആളുകളെ അടുപ്പിക്കുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി വിനോദ സഞ്ചാരികൾക്ക് കാശ്മീരിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ജമ്മു കാശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സഞ്ചാരികളെ ഒഴിപ്പിച്ചത്. സുരക്ഷ മുൻകരുതലിന്റെ ഭാഗമായിട്ടായിരുന്നു നടപടി.എന്നാൽ വിനോദ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നു. ഈ മാസം പത്താം തീയതി മുതൽ വിനോദ സഞ്ചാരികൾക്ക് കാശ്മീരിലേക്ക് വരാമെന്ന് കാശ്മീർ ഭരണകുടംഅറിയിച്ചു.
കഴിഞ്ഞ ദിവസം കാശ്മീരിലെ സാഹചര്യങ്ങൾ വിലയിരുത്താനായി ചീഫ് സെക്രട്ടറിയും ഗവർണറുമുൾപ്പെടെയുള്ളവരുടെ യോഗം ചേർന്നിരുന്നു. ഇപ്പോൾ സ്ഥിതിഗതികൾ സാധാരണഗതിയിലേക്ക് വരുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കുന്നത്.