വട്ടിയൂർക്കാവ് മണ്ഡലത്തെ ഉപേക്ഷിച്ച് എന്തുകൊണ്ട് താൻ വടകരയിൽ മത്സരിച്ചുവെന്ന രഹസ്യം വെളിപ്പെടുത്തി കെ.മുരളീധരൻ എം.പി. ആർ.എം.പി നേതാവ് കെ.കെ.രമയുടെ ഫോൺകോൾ വന്നതിന് ശേഷമാണ് താൻ അത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് മുരളീധരൻ പറയുന്നു. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുരളീധരന്റെ വാക്കുകൾ-
'അക്രമരാഷ്ട്രീയത്തിനെതിരായുള്ള ഒരു പോരാട്ടത്തിനാണ് പാർട്ടി എന്നെ നിയോഗിച്ചത്. കാരണം ലോക്‌സഭ ഇലക്ഷൻ കാലത്ത് ഒരുപാട് പ്രചരണങ്ങൾ അന്തരീക്ഷത്തിലുണ്ടായി. ജയരാജൻ സ്ഥനാർത്ഥിയായി ഫീൽഡിൽ വന്നു. ആരാണ് എതിർസ്ഥാനാർത്ഥി, കെ.പി.സി.സി പ്രസിഡന്റ് മത്സരിക്കുന്നില്ലെന്ന് അറിയിച്ചു. ഒരുദിവസം കുറച്ചു പേരുകൾ വരുന്നു. ഉടനെ മറുഭാഗത്ത് നിന്ന് ദുർബലന്മാർ നമുക്ക് വേണ്ട എന്നു പറയുന്നു. അങ്ങനെയൊക്കെയുള്ള സാഹചര്യത്തിൽ മുസ്ളീം ലീഗിന്റെ നേതാക്കന്മാർ, കെ.കെ.രമ ഉൾപ്പടെയുള്ളവർ എന്നെ പേഴ്‌സണലായിട്ട് വിളിച്ചു. കെ.കെ.രമയുടെ പ്രയാസമെന്തെന്ന് പറഞ്ഞാൽ, യു.ഡി.എഫിന് നേരത്തെ പിന്തുണ പ്രഖ്യാപിച്ചു. യു.ഡി.എഫിന്റെ സ്ഥാനാർത്ഥ വരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിൽ ഏറ്റവും ദുഖം സമ്മാനിച്ച കാര്യങ്ങൾക്ക് കാരണക്കാരായി എന്ന് അവർ വിശ്വസിക്കുന്നവരൊക്കെ അവർക്കെതിരായിട്ട് രംഗത്തു വന്നപ്പോൾ അവര് പ്രഖ്യാപിച്ച യു.ഡി.എഫിന്റെ സ്ഥാനാർത്ഥി വരുന്നില്ല. അപ്പോൾ സ്വാഭാവികമായിട്ട് അവർക്ക് പ്രയാസമുണ്ടായി. അവർ എന്നോട് സംസാരിച്ചു. അങ്ങനെയാണ് ഞാൻ തീരുമാനിച്ചത് ഒരു കൈ നോക്കാമെന്ന്'.
അഭിമുഖത്തിന്റെ പൂർണരൂപം-