kaumudy-news-headlines

1. കൂടത്തായി കൂട്ട കൊലപാതകത്തില്‍ കൂടുതല്‍ മൊഴികള്‍ പുറത്ത് വിട്ട് ജോളി. കൂടുതല്‍ ആളുകളെ വകവരുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് സഹായം നല്‍കിയത് റോയിയുടെ അടുത്ത ബന്ധുക്കള്‍. കൊലപാതകങ്ങളെ കുറിച്ച് 2 ബന്ധുക്കള്‍ക്ക് അറിയാമായിരുന്നു. സയനൈഡ് ഉപയോഗിക്കുന്ന രീതിയും അവര്‍ക്ക് അറിയാം ആയിരുന്നു എന്നും ജോളി.


2. അതേസമയം, ജോളി ഒന്നിലേറെ തവണ ഗര്‍ഭച്ഛിദ്രം നടത്തി. ഇക്കാര്യം അന്വേഷണ സംഘത്തിന്റെ മുന്നില്‍ സമ്മതിക്കുകയും ചെയ്തു. പെണ്‍കുട്ടികളോട് വെറുപ്പ് എന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ജോളി പറഞ്ഞു. കുടുംബത്തിലെ ചില പെണ്‍കുട്ടികളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. റോയി തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചെന്നും ജോളിയുടെ മൊഴി.
3. അതിനിടെ, കൂടത്തായി കൂട്ട കൊലപാതകത്തില്‍ ജോളിക്ക് എതിരെ കൂടുതല്‍ വെളിപ്പെടുത്തലും ആയി രണ്ടാം ഭര്‍ത്താവ് ഷാജു. രണ്ടാം വിവാഹം ജോളിയുടെ തിരക്കഥ അനുസരിച്ച് നടന്നത്. ജോളി ഒരുപാട് ഫോണ്‍ വിളികള്‍ നടത്താറുണ്ട്. ഇതില്‍ തനിക്ക് എതിര്‍പ്പ് ഉണ്ടായിരുന്നു. വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും എന്ന് കരുതി ഒന്നും ചോദ്യം ചെയ്തില്ല എന്നും ഷാജു.
4. ജോളിയുടെ ജോലിയെ കുറിച്ച് നേരത്തെ സംശയം ഉണ്ടായിരുന്നില്ല. കേസ് അന്വേഷണത്തിന് ശേഷമാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ജോളിയോട് ഒത്ത് ജീവിച്ചത് ഏറെ സഹിച്ചാണ്. പല നടപടികളും ഏറെ പ്രയാസപ്പെടുത്തി. എല്ലാം പുറത്ത് പറഞ്ഞിരുന്നു എങ്കില്‍ തന്നെയും അപായ പെടുത്തുമായിരുന്നു എന്നും ഷാജു.
5.. കൂടത്തായി കൂട്ടകൊലപാതക അന്വേഷണ ടീമില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ തീരുമാനം. കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ആണിത്. ചോദ്യം ചെയ്യലിന് കൂടുതല്‍ പേരെ വിളിച്ച് വരുത്താന്‍ ക്രൈംബ്രാഞ്ച് നീക്കം. പ്രതികളെ 15 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. താമരശ്ശേരി കോടതിയില്‍ ആണ് അപേക്ഷ നല്‍കുക. കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ കിട്ടിയാലേ കൃത്യമായ തെളിവെടുപ്പിന് സാധിക്കൂ എന്ന് പൊലീസ്.
6. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. മരണ കാരണങ്ങള്‍ മനസ്സിലാക്കാന്‍ ആണ് നീക്കം. മൈറ്റോ കോണ്‍ട്രിയല്‍ ഡി.എന്‍.എ അനാലിസിസ് ആണ് നടത്തുക. അമേരിക്കയില്‍ ആണ് പരിശോധന നടത്തുക.
7. അതേസമയം, റോയിയുടെ സഹോദരന്‍ റോജോയെ വിളിച്ച് വരുത്തും. സിലിയുടെ മരണത്തില്‍ സഹോദരന്‍ സിജോ സെബാസ്റ്റ്യനെ സാക്ഷിയാക്കും. സിലിയുടെ മരണം നടന്ന് നിമിഷങ്ങള്‍ക്ക് ഉള്ളില്‍ സിജോ സ്ഥലത്ത് എത്തിയിരുന്നു. സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്ന ഏക വ്യക്തി ആയത് കൊണ്ടാണ് സാക്ഷി ആക്കുന്നത്.
8. അതിനിടെ, അന്വേഷണത്തിന്റെ ഭാഗമായി പലതവണ പൊലീസ് സിലിയുടെ വീട്ടിലെത്തി മൊഴി ശേഖരിച്ചിരുന്നു. സിലിയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ വീണ്ടും പുറത്ത് എടുത്ത് റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരുമെന്ന കാര്യം പൊലീസ് ഉദ്യോഗസ്ഥര്‍ സിലിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു.
9.. കൂടത്തായി കൂട്ടക്കൊല കേസില്‍ മുഖ്യപ്രതി ജോളിയുടെ അടുത്ത സുഹൃത്തുകളെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ജോളിയുടെ ഫോണ്‍ ലിസ്റ്റ് പരിശോധിച്ച പൊലീസ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയില്‍ ഇവരെയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണം തുടങ്ങിയ കാലഘട്ടം മുതല്‍ അറസ്റ്റിലാവുന്നതിന് രണ്ട് ദിവസം മുന്‍പ് വരെ ജോളി നിരന്തരം ഫോണ്‍ കോളുകള്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ജോളിയുടെ ഫോണിലേക്ക് കൂടുതല്‍ വിളിച്ചവരെയെല്ലാം പൊലീസ് ചോദ്യം ചെയ്‌തേക്കും എന്നാണ് സൂചന.
10.അറസ്റ്റിലാവുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ജോളി ഏറ്റവും കൂടുതല്‍ വിളിച്ചത് കൂടത്തായി സ്വദേശിയും ഇപ്പോള്‍ തിരുപ്പൂരില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സണെ ആണ്. ജോളിയുമായി സൗഹൃദം പുലര്‍ത്തുന്ന സി.പി.എം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളേയും വനിതാ തഹസില്‍ദാരേയും ജോളി പലതവണ വിളിച്ചിട്ടുണ്ട്. ഇവരില്‍ പലരേയും ഇന്നു തന്നെ പൊലീസ് ചോദ്യം ചെയ്യും എന്നാണറിയുന്നത്.
11. നേരത്തെ തന്നെ ഇവരില്‍ നിന്നും മൊഴി എടുത്തിരുന്നു എങ്കിലും ജോളിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തുന്ന ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. ഇപ്പോള്‍ കൂടത്തായില്‍ ഉള്ള ബി.എസ്.എന്‍.എല്‍ ജീവനക്കാരനോട് സ്ഥലത്ത് ഉണ്ടാവണമെന്ന് പൊലീസ് ആവശ്യപ്പെട്ടിടുണ്ട്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും അടുത്ത കുറച്ചു ദിവസത്തേക്ക് കൂടത്തായില്‍ തന്നെ ഉണ്ടാകും എന്നും ബി.എസ.്എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍.
12. പാവറട്ടിയില്‍ കഞ്ചാവുമായി പിടികൂടിയ പ്രതി രഞ്ജിത്ത് എക്‌സൈസ് കസ്റ്റഡിയില്‍ മരണപ്പെട്ട കേസില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍,എം.ജി അനൂപ് കുമാര്‍, എക്‌സൈസ് ഓഫീസര്‍ നിധിന്‍ എം.മാധവ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ അന്വേഷണ വിധേമായി ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി