
കോഴിക്കോട് : പൊന്നാമറ്റത്ത് വീട്ടുജോലിക്ക് നിന്നിരുന്നവർ ജോളിക്കെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തി. പൊന്നാമറ്റത്ത് നിന്ന് ഭക്ഷണം കഴിച്ച ശേഷം ഒരിക്കൽ തന്റെ അമ്മയ്ക്ക് വയ്യായ്മ അനുഭവപ്പെട്ടിരുന്നെന്നാണ് ജോലിക്കാരി ആയിരുന്ന ഏലിയാമ്മയുടെ ആരോപണം. ഇത് കൊലപാതകശ്രമമായിരുന്നെന്ന് ഇപ്പോൾ സംശയിക്കുന്നതായും ഏലിയാമ്മ വെളിപ്പെടുത്തി.അമ്മ ഛർദ്ദിച്ചെന്ന് പറഞ്ഞ് ജോളി തന്നെ വിളിച്ചു. ചേടത്തിയമ്മ ഛർദ്ദിച്ച് മയങ്ങി കിടക്കുകയാണ്, ആശുപത്രിയിൽ എത്തിക്കണം. താൻ അങ്ങോട്ട് എത്തുന്നതേയുള്ളുവെന്നായിരുന്നു ജോളി തന്നെ വിളിച്ച് പറഞ്ഞതെന്ന് ഏലിയാമ്മ ഓർമ്മിച്ചു.