ഫഹദ് ഫാസിൽ,ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവർ മുഖ്യകഥാപാത്രങ്ങളായെത്തുന്ന, സഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തങ്കം എന്നാണ് ചിത്രത്തിന്റെ പേര്. ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന സിനിമയുടെ സംഗീതം ബിജിപാലാണ്.
വർക്കിങ്ങ് ക്ലാസ് ഹീറോയുടേയും ഫഹദ് ഫാസിൽ ആന്‍ഡ് ഫ്രണ്ട്‌സിന്റേയും ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, രാജന്‍ തോമസ്, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവരാണ് സിനിമ നിർമ്മിക്കുന്നത്. ക്രൈം ഡ്രാമയായിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഫഹദ് ഫാസിലും ദിലീഷ് പോത്തനും നിർവഹിച്ചു.