cooking

ചേരുവകൾ
കോളിഫ്ളവർ ............................250 ഗ്രാം
മട്ടൺ സ്റ്റോക്ക് ...........................നാലരകപ്പ്
സവാള .................1 വലുത് (പൊടിയായരിഞ്ഞത്)
പാലക് ചീര .......... അര കപ്പ് (വേവിച്ചരച്ചത്)
ഉപ്പ് ............................ 1 ടീസ്പൂൺ
കുരുമുളകുപൊടി ............അര ടീസ്പൂൺ
ബട്ടർ .....................1 ടേ.സ്പൂൺ
വെളുത്തുള്ളി ................... 23 അല്ലി
ക്രീം ................... 1 കപ്പ്
അണ്ടിപ്പരിപ്പ് .........2 ടേ. സ്പൂൺ
(തരുതരുപ്പായി പൊടിച്ചത്)

തയ്യറാക്കുന്നവിധം : ആട്ടിറച്ചി വെന്തവെള്ള (മട്ടൺ സ്റ്റോക്ക് , പാലക് ചീര അരച്ചത്, കോളിഫ്ളവർ പൂക്കൾ അടർത്തി മഞ്ഞൾ ഇട്ട തിളച്ച വെള്ളത്തിലിട്ട് വൃത്തിയാക്കിയത്, സവാള അരിഞ്ഞത്,ഉപ്പ്, കുരുമുളക് എന്നിവ ഒരു പാത്രത്തിൽ എടുക്കുക. മിശ്രിതം തിളപ്പിക്കുക. കോളിഫ്ളവർ വേവാൻ അനുവദിക്കുക. ബട്ടർ ഒരു ഫ്രയിംഗ് പാനിൽ ഇട്ട് ചൂടാക്കി ഗ്രാമ്പൂ ഇടുക. വെളുത്തുള്ളി അല്ലിയായി ചേർക്കുക. ഇത് സൂപ്പിലേക്ക് കോരിചേർക്കുക. ക്രീമും ചേർക്കുക. തിളപ്പിക്കുക. ബൗളുകളിലേക്ക് പകർന്ന് അണ്ടിപ്പരിപ്പ് പൊടിച്ചത് മീതെ വിതറി വിളമ്പുക.