yesudas

സെലിബ്രിറ്റികളുടെ ഭക്ഷണക്രമം എപ്പോഴും അൽപം വ്യത്യസ്‌തമായിരിക്കും. തങ്ങളുടെ ആകാരം നിലനിർത്താൻ സിനിമാ താരങ്ങളടക്കമുള്ളവർ ആഹാരത്തിൽ കാണിക്കുന്ന കൃത്യനിഷ്‌ഠ പിന്തുടരുന്നതിൽ ഇവരുടെ ആരാധകരും താൽപര്യം കാണിക്കാറുണ്ട്. ഇനി ഗായകരുടെ കാര്യമാണെങ്കിലോ, സ്വരശുദ്ധി‌യ്‌ക്കു വേണ്ടി തങ്ങൾക്ക് ഇഷ്‌ടമുള്ള ഭക്ഷണം പോലും ത്യജിക്കാൻ തയ്യാറാണവർ. അക്കാര്യത്തിൽ ആരെയും അത്ഭുതപ്പെടുത്തുന്നതാണ് ഗാനഗന്ധർവൻ യേശുദാസിന്റെ ജീവിതചര്യ.

തന്റെ രക്തഗ്രൂപ്പിന് അനുശ്രിതമായ ഭക്ഷണക്രമമാണ് പിന്തുടരുന്നതെന്ന് യേശുദാസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ഹിതകരമല്ലാത്തെതാന്നും അദ്ദേഹം കഴിക്കാറുമില്ല. എന്നാൽ ഗാനഗന്ധർവന് ഏറ്റവും പ്രിയം ചിക്കനോടായിരുന്നുവെന്ന് പലർക്കും അറിയാവുന്ന കാര്യം തന്നെയാണ്. ഇനി അതിൽ തന്നെ ചിക്കൻ കറിയാണോ, ഫ്രൈയാണോ എന്നൊക്കെ സംശയം വരാം. എന്നാൽ കേട്ടോളൂ, യേശുദാസിന് ഏറ്റവും പ്രിയം ചിക്കൻ പിരളനാണ്.

piralan

അതെങ്ങനെയാണ് തയ്യാറാക്കുന്നതെന്നു കൂടി നോക്കാം-

ചിക്കൻ- 1 കിലോ

പട്ട- ഒരു കഷ്‌ണം

ഏലക്ക-4 എണ്ണം

കാശ്‌മീരി മുളകു പൊടി- 2 ടീസ്‌പൂൺ

ഗ്രാമ്പു- 5 എണ്ണം

വെളുത്തുള്ളി ചതച്ചത്- 3 ടീ സ്‌പൂൺ

ഇഞ്ചി ചതച്ചത്- 2 ടീ സ്പൂൺ

കുരുമുളക് പൊടി- 1 ടീ സ്‌പൂൺ

പെരുംജീരകം- 1 ടീ സ്‌പൂൺ

ചെറിയുള്ളി- 500 ഗ്രാം

തക്കാളി അരിഞ്ഞത് -3 എണ്ണം

മല്ലിപ്പൊടി- 4 ടീ സ്‌പൂൺ

മഞ്ഞൾപ്പൊടി- 1/2 ടീ സ്‌പൂൺ

വെളിച്ചെണ്ണ- 5 ടേബിൾ സ്‌പൂൺ

കട്ടിയായ തേങ്ങാപ്പാൽ- 1/2 കപ്പ്

ഉപ്പ്

കറിവേപ്പില

തയ്യാറാക്കുന്ന വിധം-

ഏലക്ക, പട്ട, ഗ്രാമ്പു, പെരുംജീരകം എന്നിവ ചൂടാക്കി പൊടിക്കുക. വൃത്തിയാക്കിയ ചിക്കൻ, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ പുരട്ടി 20 മിനിട്ട് മാറ്റിവയ്‌ക്കുക. പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചെറിയുള്ളി ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, തക്കാളി, പച്ചമുളക് ചേർത്ത് വഴറ്റുക. നന്നായി വഴറ്റിയ ശേഷം പൊടികൾ ചേർത്തിളക്കി ചിക്കൻ ചേർത്ത് വേവിക്കുക. ചെറുതീയിൽ വേവിച്ച ചിക്കനിലേക്ക് പൊടിച്ച ഗരംമസാല ചേർക്കുക. ഇതിലേക്ക് തേങ്ങാപ്പാലും കറിവേപ്പിലയൂം ചേർത്ത് ഇറക്കി വയ്‌ക്കുക. ചിക്കൻ പിരളൻ റെഡി.