audi-q7-black

കൊച്ചി: ഔഡിയുടെ എസ്.യു.വി ശ്രേണിയിൽ മുൻനിരയിലുള്ള ക്യൂ7ന്റെ ബ്ളാക്ക് എഡിഷൻ ഒക്‌ടോബർ ഒമ്പത്, പത്ത് തീയതികളിൽ ഔഡി കൊച്ചി ഷോറൂമിൽ പ്രദർശിപ്പിക്കുന്നു. ഉത്സവകാല ആനുകൂല്യങ്ങളോടെ കുറഞ്ഞ പലിശനിരക്കിൽ വാഹനം സ്വന്തമാക്കാനുള്ള സൗകര്യം ഷോറൂമിലുണ്ട്. ഡയമണ്ട് ആകൃതിയിൽ അലോയ് വീലുകൾ കറുപ്പു നിറത്തിലും മുൻഭാഗത്തെ എയർ ഇൻടേക്ക്, ഫ്രണ്ട് ഗ്രിൽ, ഡോർ ട്രിം, സ്‌ട്രിപ്‌സ് എന്നിവ ടൈറ്റാനിയം കറുപ്പ് നിറത്തിലും ഒരുക്കിയിരിക്കുന്നു എന്നതാണ് ക്യൂ7 ബ്ളാക്ക് എഡിഷന്റെ പ്രധാന സവിശേഷത. റൂഫ് റെയിലും കറുപ്പഴകിലാണ് സജ്ജീകരിച്ചിരിക്കുന്നത്.