ലോക ബോക്സിംഗ്: മേരി കോം ക്വാർട്ടറിൽ
ഉലാൻ ഉഡെ (റഷ്യ): ഇടിക്കൂട്ടിലെ ഇന്ത്യൻ ഉരുക്ക് വനിത എം.സി.മേരി കോം ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ കടന്നു. ആറ് തവണ ലോക ചാമ്പ്യൻ പട്ടം സ്വന്തമാക്കിയിട്ടുള്ള മേരി ഇത്തവണ 51 കിലോഗ്രാം വിഭാഗത്തിൽ പ്രീ ക്വാർട്ടറിൽ തായ്ലൻഡിന്റെ ജുതാമസ് ജിറ്റ്പോംഗിനെ അനായാസം കീഴടക്കിയാണ് ക്വാർട്ടർ ഉറപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ 5-0 ത്തിനാണ് മേരിയുടെ ജയം. എതിരാളിയെ മനസിലാക്കാൻ കരുതലോടെ തുടങ്ങിയ മേരി തുടർന്ന് മത്സരത്തിന്റെ കടിഞ്ഞാൺ സ്വന്തമാക്കുകയായിരുന്നു. തന്നെക്കാൾ പരിചയസമ്പന്നയും കരുത്തയുമായ എതിരാളിയെ ആക്രമണോത്സുുകതയോടെ നേരിിടാനിരുന്നു ജിറ്റ് പോംഗിന്റെ ശ്രരമമെങ്കിലും അത് ഫലം കണ്ടില്ല.
36 കാരിയായ മേരിക്ക് ആദ്യ മത്സരത്തിൽ ബൈ ലഭിച്ചിരുന്നു. 51 കിലോഗ്രാം വിഭാഗത്തിൽ കരിയറിലെ ആദ്യ ലോക ചാമ്പ്യൻ പട്ടമാണ് മേരി ലക്ഷൃം വയ്ക്കുന്നത്.
അതേ സമയം 75 കിലോ ഗ്രാം വിഭാഗത്തിൽ മുൻ വെള്ളി മെഡൽ ജേതാവായ സവീതി ബൂറ തോറ്റു. യൂറോപ്യൻ ചാമ്പ്യനും രണ്ടാം സീഡുമായ വേൽസിന്റെ ലൗറേൻ പ്രൈസിനോടാണ് സവീതി വാശിയേറിയ മത്സരത്തിൽ പൊരുതി തോറ്റത്.