ന്യൂഡൽഹി: വിപണിയിലേക്കുള്ള പണലഭ്യതക്കുറവ് മൂലം വില്‌പന കുറഞ്ഞതിനാൽ തുടർച്ചയായ എട്ടാം മാസവും മാരുതി സുസുക്കി ഉത്‌പാദനം കുറച്ചു. 1.32 ലക്ഷം വാഹനങ്ങളാണ് സെപ്‌തംബറിൽ മാരുതി നിർമ്മിച്ചത്. 17.48 ശതമാനമാണ് ഇടിവ്. 2018 സെപ്‌തംബറിൽ 1.60 ലക്ഷം വാഹനങ്ങൾ ഉത്‌പാദിപ്പിച്ചിരുന്നു.

പാസഞ്ചർ വാഹന ഉത്‌പാദനം 1.57 ലക്ഷത്തിൽ നിന്ന് 1.30 ലക്ഷമായി കഴിഞ്ഞമാസം കുറഞ്ഞു. ഇടിവ് 17.37 ശതമാനം. ആഗസ്‌റ്രിൽ മാരുതി 33.99 ശതമാനം ഉത്‌പാദനക്കുറവ് രേഖപ്പെടുത്തിയിരുന്നു. ടാറ്റാ മോട്ടോഴ്‌സും കഴിഞ്ഞമാസം പാസഞ്ചർ വാഹന ഉത്‌പാദനത്തിൽ 63 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.