ep-jayarajan

തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമായി ഭവിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. വിശ്വാസികളെല്ലാം തങ്ങൾക്കൊപ്പമാണ്. ഭഗവാൻ അയ്യപ്പൻ തങ്ങളെ സഹായിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും മന്ത്രി തുറന്നടിച്ചു. വോട്ടുകച്ചവടം നടത്തിയ പാരമ്പര്യം ഉളളതുകൊണ്ടാണ് മുല്ലപ്പളളി രാമചന്ദ്രൻ വോട്ടുമറിക്കൽ ആരോപണം ഉന്നയിക്കുന്ന്. ജി സുധാകരന്റെ പൂതന പ്രയോഗത്തിൽ തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൂതന എന്നാൽ സാഹിത്യപ്രയോഗമാണെന്നും മാനസികവിഭ്രാന്തി കൊണ്ടാണ് യു.ഡി.എഫ് നേതാക്കൾ ഇതുപോലുളള നിസാരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഇ. പി ജയരാജൻ പറഞ്ഞു.