കാബൂൾ: ദക്ഷിണേഷ്യയുടെ ചുമതല വഹിക്കുന്ന അൽഖ്വയിദ തലവൻ അസിം ഒമറിനെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തി അമേരിക്ക. അഫ്‌ഗാനിസ്ഥാനിലെ വടക്കൻ ഹെൽമാൻഡ് പ്രവിശ്യയിലുള്ള മുസ ഖാല ജില്ലയിൽ വച്ചാണ് അമേരിക്കൻ-അഫ്‌ഗാൻ സേനകൾ സംയുക്തമായി നടത്തിയ വ്യോമാക്രമണം അസിം ഒമറിന്റെ ജീവനെടുത്തത്. കഴിഞ്ഞ മാസം 23നാണ് ഇയാൾ കൊല്ലപ്പെടുന്നത്. ഇക്കാര്യം അഫ്‌ഗാനിസ്ഥാൻ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് ട്വിറ്റർ വഴി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 2014 മുതൽ അൽഖ്വയിദയെ നയിക്കുന്നയാളാണ് അസിം. ഇയാൾ ഉത്തർ പ്രദേശിലെ സംഭാലിൽ നിന്നും 1990ൽ പാകിസ്ഥാനിലേക്ക് നാടുവിട്ടുപോയ ആളാണ്.
2/2: Omar, a #Pakistani citizen, was #killed along with six other AQIS members, most of them Pakistani. Among them was Raihan, Omar’s courier to Ayman #Al_Zawahiri. They had been embedded inside the Taliban compound in the #Taliban stronghold of Musa Qala. pic.twitter.com/7jQF7bK7aD
സെപ്തംബർ 22-23 രാത്രിയിൽ ദുർഘടവും ദൈർഘ്യമേറിയതുമായ റെയ്ഡിലൂടെ അഫ്‌ഗാൻ സേന നടത്തിയ ദൗത്യത്തിന് അമേരിക്കൻ വിമാനങ്ങൾ വ്യോമസുരക്ഷ നൽകിയിരുന്നു. എന്നാൽ ദുഖകരമായ വസ്തുത, അമേരിക്കൻ വിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ കുഞ്ഞുങ്ങൾ അടക്കമുള്ള നിരപരാധികളായ 40 പേർ കൂടി കൊല്ലപ്പെട്ടുവെന്നതാണ്. മരിച്ചവരിൽ അൽഖ്വയിദ തലവൻ അയ്മാൻ അൽ സവാഹിരിയുടെ സന്ദേശവാഹകനായ 'റൈഹാൻ' എന്നയാളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അഫ്‌ഗാനിസ്ഥാൻ സുരക്ഷാ ഡയറക്ടറേറ്റ് പറയുന്നുണ്ട്.