തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയന്റെ അഞ്ചാംഘട്ട മൈക്രോഫിനാൻസ് വായ്‌പാവിതരണം ഉദ്ഘാടനം ഇന്നലെ പേട്ട എസ്.എൻ.ഡി.പി ഹാളിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു.
ദുബായ് വ്യാജ ചെക്ക് കേസിൽ അഗ്നിശുദ്ധി വരുത്തി ജയിൽ മോചിതനായ ശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ തുഷാർ വെള്ളാപ്പള്ളിക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ഊഷ്മള സ്വീകരണം നൽകി. യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആലുവിള അജിത്ത് സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടർമാരായ കടകംപള്ളി സനൽകുമാർ, കരിക്കകം ആർ. സുരേഷ് കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ, യൂണിയൻ കൗൺസിലർ സരസ്വതി മോഹൻദാസ്, ധനലക്ഷ്മി ബ്രാഞ്ച് മാനേജർ കെ. രാജേഷ്‌കുമാർ, വനിതാസംഘം യൂണിയൻ സെക്രട്ടറി ലേഖാ സന്തോഷ്, മൈക്രോഫിനാൻസ് ചീഫ് കോ ഓർഡിനേറ്റർ മണ്ണന്തല സി. മോഹനൻ, ജോ കോ ഓർഡിനേറ്റർ എൽ. ഹേമമാലിനി, ശ്രീനാരായണ കൾച്ചറൽ ഫോറം കോ ഓർഡിനേറ്റർ തോപ്പിൽ ദിലീപ്, പേട്ട ശാഖാ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, കുമാരി- കുമാരസംഘം കോ ഓർഡിനേറ്റർ വെൺപാലവട്ടം സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.