big-boss

ലോകത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ ടെലിവിഷൻ പരിപടികളിൽ ഒന്നാണ് ബിഗ് ബോസ്. ഒാരോ രാജ്യത്തും വ്യത്യസ്ത പേരുകളിലാണ് പരിപാടി ഉണ്ടാകാറുള്ളത്. എന്നാൽ ബിഗ് ബോസ് വരുന്നതിന് അനുസരിച്ച് വിവാദങ്ങളും ഉണ്ടാകാറുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ബിഗ് ബോസിന് തുടക്കമായത്. ഇപ്പോൾ ഷോയ്‌ക്കെതിരേ വർഗീയ പ്രചാരണം നടന്നുകൊണ്ടിരിക്കുന്നത്.

ബിഗ് ബോസിൽ നിന്നുള്ള ഒരു ദൃശ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് മോശമായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഷോയിലെ മത്സരാർഥികളായ മാഹിറ ശർമയും അസീം റിയാസും കെട്ടിപ്പുണർന്ന് ഒരു കിടക്കയിൽ കിടക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിലാണ് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത് പുറത്തുവന്നതോടെ ഷോ ലവ് ജിഹാദിനെ പിന്തുണയ്ക്കുകയാണെന്നും ബഹിഷ്‌കരിക്കണം എന്ന ആഹ്വാനത്തോടെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തി. എന്നാൽ ഈ ചിത്രം മാഹിറ ശര്‍മയുടെയും അസീം റിയാസിന്റേതുമായിരുന്നില്ല. ബിഗ് ബോസ് മുൻ മത്സരാർത്ഥികളായ സൂയാഷ് റായിയുടെയും കിഷ്‌വർ മർച്ചന്റിന്റേതുമായിരുന്നു. ബിഗ് ബോസ് സീസൻ 9ൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. ഇരുവരും ഷോ അവസാനിച്ചതിന് ശേഷം വിവാഹിതരാകപതകയും ചെയ്തിരുന്നു. ഇത് മനസിലാക്കാതെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണം തുടരുകയാണ്.