ബിരുദവും ബി.എഡും നേടിയ പുരുഷ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ വ്യോമസേനയിൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടറാവാൻ അവസരം. കോയമ്പത്തൂരിലെ ഭാരതിയാർ സർവകലാശാലയുടെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം ഇൻഡോർ സ്റ്റേഡിയത്തിൽ ഇതിനായി എയർമാൻ റിക്രൂട്ട്മെന്റ് റാലി നടത്തും. ഒക്ടോബർ 21-നാണ് കേരളത്തിൽനിന്നുള്ളവർക്കുള്ള റാലി.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കർണാടകയിലെ ബെലഗാവിയിലുള്ള ബേസിക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 12 ആഴ്ച നീളുന്ന ജോയന്റ് ബേസിക് ഫേസ് ട്രെയിനിങ് (ജെ.ബി.പി.ടി.) ഉണ്ടാകും. 14,600 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും. ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കുന്നവരെ 40,600 രൂപ ശമ്പളത്തിൽ നിയമിക്കും.
വ്യോമസേനയുടെ വിവിധ പരിശീലനകേന്ദ്രങ്ങളിൽ ഇൻസ്ട്രക്ടർമാരായാവും നിയമനം. ഗ്രൂപ്പ് 'എക്സ് ' വിഭാഗത്തിൽപ്പെടുന്ന എയർമാൻ ട്രേഡാണിത്.
യോഗ്യത
ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചുനേടിയ ബി.എ. അല്ലെങ്കിൽ ഫിസിക്സ്/ സൈക്കോളജി/ കെമിസ്ട്രി/ മാത്തമാറ്റിക്സ്/ ഐ.ടി./ കംപ്യൂട്ടർ സയൻസ്/ സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്ന് പഠിച്ചുനേടിയ ബി.എസ്സി. അല്ലെങ്കിൽ ബി.സി. എ., അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബി.എഡ്. (ഡിഗ്രിക്കും ബി.എഡിനും ചുരുങ്ങിയത് 50 ശതമാനം മാർക്കുവേണം).പ്രായം: ബിരുദധാരികൾ1995 ജൂലായ് 19-നും 2000 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരാകണം. പി.ജി. യോഗ്യതയുള്ളവർ 1992 ജൂലായ് 19-നും 2000 ജൂലായ് ഒന്നിനും ഇടയിൽ ജനിക്കണം (രണ്ടുതീയതികളും ഉൾപ്പെടെ).
ശാരീരികയോഗ്യത: ഉയരം: 152.5 സെന്റീമീറ്റർ,ഉയരത്തിനൊത്ത തൂക്കം. ശാരീരികമായും മാനസികമായും ഉന്നതനിലവാരം പുലർത്തണം. മികച്ച കാഴ്ചശക്തി, കേൾവിശക്തി എന്നിവ നിർബന്ധമാണ്.
റാലി:
ഒക്ടോബർ 21-ന് രാവിലെ ആറുമണിക്ക് എത്തണം. ആദ്യഘട്ടം ശാരീരികക്ഷമതാപരിശോധനയാണ്. ആറരമിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, പത്ത് പുഷ് അപ്പ്, 10 സിറ്റ് അപ്പ്, 20 സ്ക്വാട്ട് എന്നിവയാണ് ഇതിലുണ്ടാകുക. അതിനായുള്ള സ്പോർട്സ് ഷൂവും ഷോർട്സും കരുതണം. ഇതിൽ വിജയിക്കുന്നവർക്ക് എഴുത്തുപരീക്ഷ.
എഴുത്തുപരീക്ഷ
ആദ്യഘട്ട എഴുത്തുപരീക്ഷയിൽ ജനറൽനോളജ്, കറന്റ് അഫയേഴ്സ് എന്നിവയിൽ നിന്ന് ആകെ 50 ചോദ്യങ്ങൾ. നെഗറ്റീവ് മാർക്ക് ഉണ്ടാകും. ഇതിൽ വിജയിച്ചവരെ മാത്രമേ രണ്ടാംഘട്ട പരീക്ഷയെഴുതാൻ അനുവദിക്കൂ. ഉപന്യാസരചന, സംഗ്രഹ രചന എന്നിവയാണ് രണ്ടാംഘട്ടത്തിൽ. ഇതിലും വിജയിക്കുന്നവർക്ക് രണ്ടാംദിവസം മൂന്ന് ഘട്ടങ്ങളിലായുള്ള അഡാപ്റ്റബിലിറ്റി ടെസ്റ്റ് ഉണ്ടാവും.
ഇതിൽ ഒരു ടെസ്റ്റ് ഇഷ്ടമുള്ള മൂന്നുവിഷയങ്ങളിൽ ഏതെങ്കിലുമൊന്നിനെക്കുറിച്ച് ക്ലാസ് എടുക്കണം. തുടർന്ന് വൈദ്യപരിശോധന. തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങൾ ഏപ്രിൽ 30-ന് പ്രസിദ്ധീകരിക്കും. പരീക്ഷയ്ക്കുള്ള എച്ച്.ബി. പെൻസിൽ, ഇറേസർ, ഷാർപ്പ്നർ, ഗ്ലൂ സ്റ്റിക്ക്, സ്റ്റാപ്ലർ, ബ്ലാക്ക്/ബ്ലൂ ബോൾപേനകൾ എന്നിവ ഉദ്യോഗാർത്ഥികൾ കൈയിൽ കരുതണം.
വിശദമായ സിലബസ്, മാതൃകാചോദ്യപ്പേപ്പറുകൾഎന്നിവയ്ക്ക്: airmenselection.cdac.in
കൊച്ചിൻ ഷിപ്യാർഡിൽ
132 ഒഴിവുകൾ
കൊച്ചിൻ ഷിപ്യാർഡിൽ 132 ഒഴിവുകൾ. സാനിറ്ററി കം ഹെൽത്ത് ഇൻസ്പെക്ടർ, സേഫ്റ്റി അസിസ്റ്റൻസ്, ഫയർമാൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. യോഗ്യത:പത്താംക്ളാസ്/ പ്ളസ് ടു. . പ്രായ പരിധി: 30 . അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 18. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും: www.cochinshipyard.com/career.htm
ഡയറക്ടറേറ്റ് ഒഫ് ലൈറ്റ്
ഹൗസ് ആൻഡ് ലൈറ്റ് ഷിപ്പിൽ
കപ്പൽ ഗതാഗത വകുപ്പിന് കീഴിൽ കൊച്ചിയിലുള്ള ഡയറക്ടറേറ്റ് ഓഫ് ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്പിൽ 7 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാവിഗേഷൻ അസിസ്റ്റൻറ് ഗ്രേഡ് 2 തസ്തികയിൽ ഏഴ് ഒഴിവുകളും ടെക്നീഷ്യൻ ഇലക്ട്രീഷ്യൻ തസ്തികകളിലായി ഓരോ ഒഴിവു വീതമാണുള്ളത്. 18 വയസ്സിനും 30 വയസ്സിനും ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.dgll.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 11.
ആൻഡ്ര് യൂൾ
ആൻഡ് കമ്പനി
കൊൽക്കത്തയിലെ പൊതുമേഖലാ സ്ഥാപനമായ ആൻഡ്ര് യൂൾ ആൻഡ് കമ്പനി ലിമിറ്റഡിൽ
വിവിധ തസ്തികകളിൽ ഒഴിവ്. കൊൽക്കത്ത, അസം, ചെന്നൈ, ഡൽഹി, തുടങ്ങിയ സ്ഥലങ്ങളിലാണ് അവസരം. ജനറൽ,ടീ, എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ഡിവിഷനുകളിലാണ് ഒഴിവുകൾ. വെൽഫയർഓഫീസർ, എൻയുഎസ് തസ്തികകളിൽ ആറ് വീതം ഒഴിവ്. ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അസി.മാനേജർ, തുടങ്ങിയവയാണ് മറ്റുള്ള ഒഴിവുകൾ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:ഒക്ടോബർ 28.വിശദവിവരങ്ങൾക്ക്:
www.andrewyule.com
യുപിഎസ്സി വഴി ജിയോളജിസ്റ്റ്
/ ജിയോ സയന്റിസ്റ്റ്
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ്റ്, ജിയോ ഫിസിസിസ്റ്റ്,കെമിസ്റ്റ് തസ്തികയിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർബോർഡിൽ ജൂനിയർഹൈഡ്രോജിയോളജിസ്റ്റ് തസ്തികയിലുമായി 102 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ 2020 മുഖേനയാണ് തിരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷ 2020 ജനുവരി 19നുനടത്തും. ജൂൺ 27, 28 തീയതികളിലാകും മെയിൻ പരീക്ഷ. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം.ഓൺലൈൻ വഴി മാത്രമാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 15.ഓൺലൈൻ അപേക്ഷ പിൻവലിക്കാനും അവസരമുണ്ട്.അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
ഡൽഹി പൊലീസിൽ
554 ഒഴിവുകൾ
ഡൽഹി പൊലീസിൽ 554 കോൺസ്റ്റബിൾ ഒഴിവ്. യോഗ്യത: പത്താംക്ളാസ്/ പ്ളസ് ടു. പ്രായപരിധി: 18- 25. ആപ്ളിക്കേഷൻ ഫീസ് 100 രൂപ. (സ്ത്രീകൾ/എസ്ടി/എസ്സി/പിഡബ്ള്യുഡി എന്നിവർക്ക് ഫീസില്ല).
അപേക്ഷിക്കണ്ട അവസാന തീയതി : ഒക്ടോബർ 30 . വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും :www.delhipolice.nic.in/
ആർമി സർവീസ് കോറിൽ
45 കമ്പനി ആർമി സർവീസ് കോറിൽ ഫയർമാന്റെ 15 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കാണ് അവസരം. പ്രായപരിധി: 18-25. യോഗ്യത: പത്താംക്ളാസ്. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 14. വിലാസം: 45 Company Army Service Corps, Type ‘B’ at Agra Cantt. (UP)
സി.ഐ.എസ്.എഫിൽ
914 ഒഴിവ്
സി.ഐ.എസ്.എഫിൽ കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിലെ 914 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.പുരുഷൻമാർക്കാണ് അവസരം. കുക്ക്, കോബ്ലർ, ബാർബർ, വാഷർമാൻ, കാർപെന്റർ, സ്വീപ്പർ, പെയ്ന്റർ, മേസൺ, പ്ലംബർ,മാലി, ഇലക്ട്രീഷ്യൻ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : ഒക്ടോബർ 22.അതതു സോണൽ ഡിഐജി ഓഫിസിലേക്കാണ് അപേക്ഷ അയയ്ക്കേണ്ടത്. അപേക്ഷിക്കേണ്ട വിലാസം പട്ടികയിൽ ചേർത്തിട്ടുണ്ട്.വിശദവിവരങ്ങൾക്ക്: www.cisfrectt.in
സ്റ്റീൽ അതോറിറ്റിയിൽ
463 ടെക്നീഷ്യൻ
കേന്ദ്ര സർക്കാർ സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യയുടെ ബൊക്കാറോ സ്റ്റീൽ പ്ലാന്റിലേക്ക് ടെക്നീഷ്യൻ ട്രെയിനി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.ഓപ്പറേറ്റർ കം ടെക്നീഷ്യൻ ട്രെയിനി -302 ഒഴിവ് ട്രേഡ്, ഒഴിവ്: മെക്കാനിക്കൽ -80, മെറ്റലർജി -100, ഇലക്ട്രിക്കൽ - 80,കെമിക്കൽ-10, സെറാമിക്സ് -10, ഇൻസ്ട്രുമെന്റേഷൻ -22 യോഗ്യത: മെട്രിക്കുലേഷൻ. അനുബന്ധ ട്രേഡിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ. പ്രായപരിധി: 28.ഓപ്പറേറ്റർ കം ടെക്നീഷ്യൻ (ബോയിലർ) - 8 ഒഴിവ്. യോഗ്യത: മെട്രിക്കുലേഷനും ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയും. ഫസ്റ്റ് ക്ലാസ് ബോയിലർ കോമ്പിറ്റൻസിസർട്ടിഫിക്കറ്റ്. പ്രായപരിധി: 30 വയസ്. അറ്റൻഡന്റ് കം ടെക്നീഷ്യൻ ട്രെയിനി (AITT) - 153 ഒഴിവ് .യോഗ്യത: മെട്രിക്കുലേഷൻ. ഏതെങ്കിലും സ്റ്റീൽ പ്ലാന്റിൽ ട്രേഡ് അപ്രന്റിസ് ആയി പ്രവർത്തിച്ചശേഷം എൻ.സി.വി.ടിയുടെ ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ്പാസായിട്ടുണ്ടാകണം. പ്രായപരിധി: 28 വയസ്.പ്രായപരിധി, യോഗ്യത എന്നിവ 2019 ഒക്ടോബർ 11 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവുകൾ ലഭിക്കും.അപേക്ഷിക്കേണ്ട വിധം: www.sail.co.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിൽ വിശദമായവിജ്ഞാപനം കാണാം. അപേക്ഷിക്കുമ്പോൾ ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 11.
വിശ്വഭാരതി
സർവകലാശാലയിൽ
വിശ്വഭാരതി സർവകലാശാലയിൽ വിവിധ വിഭാഗങ്ങളിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിലേക്ക് ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാല അപേക്ഷ ക്ഷണിച്ചു. 45 ഒഴിവുകളാണുള്ളത് . ഫിലോസഫി, ജേണലിസം ആൻഡ് മാസ്കമ്യൂണിക്കേഷൻ, ഏൻഷ്യൻറ് ഇന്ത്യൻ ഹിസ്റ്ററി കൾച്ചർ ആൻഡ് ആർകിയോളജി, ഹിസ്റ്ററി, സോഷ്യൽ ആൻഡ് കൾച്ചറൽ ആന്ത്രോപോളജി, കംപാരിറ്റീവ് റിലീജിയൺ, ഇൻഡോ ടിബറ്റൻ സ്റ്റഡീസ്, ബംഗാളി, ചൈനീസ്, ജപ്പാനീസ്, ജർമൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, ബോട്ടണി, കെമിസ്ട്രി, സുവോളജി, ബയോടെക്നോളജി, പ്ലാന്റ് പ്രൊട്ടക്ഷൻ, എഡ്യുക്കേഷൻ, യോഗിക് ആർട് ആൻഡ് സയൻസ്, സിത്താർ, പെയിന്റിങ്, ഡിസൈൻ, ജ്യോഗ്രഫി, ഇക്കണോമിക്സ്, എഐഎച്ച്സി ആൻഡ് എ, ആന്ത്രപോളജി, കംപരിറ്റീവ് ലിറ്ററേച്ചർ, ഉറുദു, ഫ്രഞ്ച്, റഷ്യൻ, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, എൻവയോൺമെന്റൽ സയൻസ്, ബയോടെക്നോളജി, കംപ്യൂട്ടർ ആൻഡ് സിസ്റ്റം സയൻസസ്, ടാഗോർ സ്റ്റഡീസ്, അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, ഹോർട്ടികൾച്ചർ, അഗ്രികൾച്ചറൽ എൻജിനിയറിങ്, സോഷ്യൽ വർക്ക്, വുമൺ സ്റ്റഡീസ്, ക്ലാസിക്കൽ മ്യൂസിക്, റാം രസ കല, ഗ്രാഫിക് ആർട്, സംസ്കൃതം എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ .വിശദവിവരത്തിന് : www.visvabharati.ac.in അപേക്ഷാ ഫോറം www.visva-bharati.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബർ 20.