വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിനുള്ള വിജ്ഞാപനം പി.എസ്.സിയിൽ തയ്യാറാകുന്നു. ഒക്ടോബറിലോ നവംബറിലോ പ്രസിദ്ധീകരിക്കും. എസ്.എസ്.എൽ.സി.യാണ് യോഗ്യത. പ്രായത്തിലും മാറ്റമില്ല.ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 36 വയസ്സും ഒ.ബി.സി.ക്ക് 39-ഉം എസ്.സി./എസ്.ടി.ക്ക് 41-മാണ്. 2019 ജനുവരി ഒന്ന് കണക്കാക്കിയാണ് പ്രായം നിശ്ചയിക്കുന്നത്. അടുത്ത ജൂണിൽ പരീക്ഷ തുടങ്ങിയേക്കും. 2020 സെ്ര്രപംബറിന് മുൻപ് പരീക്ഷ തീർക്കും. ഡിസംബറിൽ സാധ്യതാപട്ടിക തയ്യാറാക്കും. 2021 ഏപ്രിൽ ആദ്യം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്ന വിധം നടപടികൾ പൂർത്തിയാക്കാനാണ് പി.എസ്.സി. ഉദ്ദേശിക്കുന്നത്. നിലവിലുള്ള റാങ്ക്പട്ടികയുടെ മൂന്നുവർഷ കാലാവധി 2021 ഏപ്രിൽ ഒന്നിന് അവസാനിക്കും.
യോഗ്യതയിൽ മാറ്റമില്ല
ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയുടെ പേര് 2013 മുതൽ ക്ലാർക്ക് എന്നാക്കി സർക്കാർ മാറ്റിയിട്ടുണ്ട്. എങ്കിലും പി.എസ്.സി. പഴയ പേരിലാണ് വിജ്ഞാപനം തയ്യാറാക്കുന്നത്. എൽ.ഡി.സിയുടെ യോഗ്യത എസ്.എസ്.എൽ.സിയിൽ നിന്ന് പ്ലസ്ടുവാക്കി ഉയർത്തി 2011-ൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും സ്പെഷ്യൽറൂൾ അംഗീകരിച്ചിട്ടില്ല. അതിനാൽ 2013-ൽ പ്രത്യേക ഉത്തരവിറക്കിയാണ് എസ്.എസ്.എൽ.സി. യോഗ്യത നിലനിർത്തി എൽ.ഡി.സി. വിജ്ഞാപനങ്ങൾ പി.എസ്.സി. പ്രസിദ്ധീകരിച്ചത്.
സ്പെഷ്യൽ റൂൾഭേദഗതി ചെയ്യുന്നതുവരെ എസ്.എസ്.എൽ.സി. യോഗ്യതയാക്കി നിയമനം നടത്താൻ പി.എസ്.സിക്ക് അനുമതി നൽകുന്നതാണ് 2013 ജൂലായ് 23-ന്റെ ഉത്തരവ്. യോഗ്യത പ്ലസ്ടുവാക്കിയ 2011 ജൂലായ് ഒന്നിന്റെ ഉത്തരവ് താത്കാലികമായി നിർത്തിവെക്കുന്നതായും അതിൽവ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനവും പി.എസ്.സി. തയ്യാറാക്കുന്നത്.
കൊങ്കൺ റെയിൽവേയിൽ 135 അപ്രന്റിസ്, സ്റ്റൈപ്പൻഡ് 3542-4984
കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി 135ട്രെയിനി അപ്രന്റിസ്(നാഷനൽ അപ്രന്റിസ്ഷിപ്പ്ട്രെയിനിങ് സ്കീം) ഒഴിവുകളുണ്ട്.ബിഇ(സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്, മെക്കാനിക്കൽ), ഡിപ്ലോമ(സിവിൽ,ഇലക്ട്രിക്കൽ) യോഗ്യതയുള്ളവർക്കാണ് അവസരം.
2016–17, 2017–18, 2018–19 വർഷങ്ങളിൽ പാസായവർക്കാണ് അവസരം. പ്രായം(31.07.19ന്): 21–25 വയസ്. അർഹരായവർക്ക്ക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
സ്റ്റൈപ്പൻഡ്: ബിരുദക്കാർക്ക്: 4984 രൂപ, ഡിപ്ലോമക്കാർക്ക്: 3542രൂപ. മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലെ കെആർസിഎൽഅധികാരപരിധിയിൽ വരുന്ന ജില്ലകളിലെ ഉദ്യോഗാർഥികൾക്കു മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്:www.konkanrailway.com.
കേരള മാരിടൈം ബോർഡിൽ
കേരള സർക്കാർ സ്ഥാപനമായ കേരള മാരിടൈം ബോർഡിൽ സർവേയറുടെ 2 ഒഴിവിലേക്കും ചീഫ് എക്സാമിനർ, ചീഫ് സർവെയർ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനം ആണ്. മറൈൻ എൻജിനീയറിംഗിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും 04842353737 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കേന്ദ്ര ആവിഷ്കൃത
പദ്ധതിയിൽ
കേന്ദ്ര തൊഴിൽ വികസനമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ളാനിംഗ് പ്രമോഷൻ ടെസ്റ്റും (എച്ച്എൽഎഫ്പിപിടി) കേരള അക്കാഡമി ഒഫ് സിൽക്സ് എക്സലൻസും (കെഎഎസ്ഇ)ചേർന്ന് സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് ബാച്ചുകളിലായി ദിവസവും നാല് മണിക്കൂർ വീതം 80 ദിവസത്തെ ക്ളാസ് ലഭിക്കും.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്,ഐടി, പേഴ്സണാലിറ്റി ഡെവലപ്മെന്റ് എന്നിവയിൽ പ്രത്യേക ട്രെയിനിംഗ്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എൻഎസ്ഡിസി സർട്ടിഫിക്കറ്റും തൊഴിലും ഉറപ്പാക്കും. കോഴ്സുകൾ: ഫ്രന്റ് ഓഫീസ് അസോസിയേറ്റ് (പ്ളസ് ടു യോഗ്യത, പ്രായം: 18-30), ഹൗസ് കീപ്പിംഗ് അറ്റൻഡന്റ് (അഞ്ചാം ക്ളാസ് യോഗ്യത,പ്രായം: 18-45) . കൂടുതൽ വിവരങ്ങൾക്ക്:
ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ളാനിംഗ് പ്രൊമോഷൻ ട്രസ്റ്റ് (A unit of HLL Life Care Ltd.Govt.of India) GS Towers, Door No.PP21/252, Nemom P.O, 695020. ഫോൺ: 9497567739, 8921062676, 8129099423. ഇ-മെയിൽ: hlfpptpmkvy@gmail.com.
ഫയർ സർവീസ് ഡിപാർട്ട്മെന്റിൽ
706 ഒഴിവുകൾ
ഫയർ സർവീസ് ഡിപാർട്ട്മെന്റിൽ ഫയർ ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ്. പുരുഷന്മാർക്ക് അപേക്ഷിക്കാം. മെട്രിക്കുലേഷൻ ജയം/തത്തുല്യം, ഹെവി ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവിംങ് ലൈസൻസ് എന്നിവയാണ് യോഗ്യത. എഴുത്തു പരീക്ഷ, ഫിസിക്കൽ എൻഡുറൻസ് ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. ഡൽഹി/എൻസിആർ എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. 706 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അപേക്ഷക്കു സന്ദർശിക്കുക: dsssbonline.nic.in. വിജ്ഞാപനത്തിന്റെ പൂണരൂപത്തിനായി സന്ദർശിക്കുക : dsssb.delhi.gov.in. അപേക്ഷിക്കേണ്ട അവസാന തീയതി : നവംബർ 6.
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സിൽ
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സിൽ 27 ഒഴിവുകൾ . പ്രോസസ് ഓപ്പറേറ്റർ ട്രെയിനി തസ്തികയിലാണ് ഒഴിവ്. യോഗ്യത: കെമിസ്ട്രി ബിരുദം/കെമിക്കൽ എൻജിനീയറിംഗ്/. പ്രായപരിധി: 25. അപേക്ഷിക്കേണ്ട അവസാന തീയതി : ഒക്ടോബർ 24 . വിശദവിവരങ്ങൾക്ക്: www.travancoretitanium.com
നാഷണൽ എയ്ഡ്സ് കൺട്രോൾ
ഓർഗനൈസേഷൻ
നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷനിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് ഒഴിവുകൾ. യോഗ്യത: പത്താംക്ളാസ്. പ്രായപരിധി: 28. ഇന്റർവ്യൂ 18ന്. വിശദവിവരങ്ങൾക്ക്: naco.gov.in
കരസേന റിക്രൂട്ട്മെന്റ് റാലി
ഡിസംബർ 2 മുതൽ 11 വരെ കോട്ടയം നെഹ്രു സ്റ്റേഡിയത്തിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫീസ് നടത്തുന്ന കരസേന റിക്രൂട്ട്മെന്റ് റാലിക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽനിന്നുള്ളവർക്ക് റാലിയിൽ പങ്കെടുക്കാം.
സോൾജ്യർ ജനറൽ ഡ്യൂട്ടി, സോൾജ്യർ ടെക്നിക്കൽ, സോൾജ്യർ ക്ലാർക്ക്/സ്റ്റോർകീപ്പർ ടെക്നിക്കൽ, സോൾജ്യർ ട്രേഡ്സ്മെൻ, സോൾജ്യർ ടെക്നിക്കൽ (നഴ്സിങ് അസിസ്റ്റന്റ്) എന്നീ തസ്തികളിലേക്കാണ് റാലി നടത്തുന്നത്. www.joinindianarmy.nic.in എന്ന വെബ്സൈറ്റിലൂടെയാണ് ഓൺലൈൻ രജിസ്ട്രേഷൻ നടത്തത്തേണ്ടത് .കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫീസുമായി (പാങ്ങോട്) നേരിട്ടോ, 0471-2351762 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
നാഷണൽ ബൊട്ടാണിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
നാഷണൽ ബൊട്ടാണിക്കൽ റിസേർച്ച് ഇൻസ്റ്റിറ്ര്യൂട്ടിൽ ഡ്രൈവർ തസ്തികയിൽ ഒഴിവ്. യോഗ്യത: പത്താംക്ളാസ് . 5 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. പ്രായപരിധി: 28. വിശദവിവരങ്ങൾക്ക്:
nbri.res.in
റെയിൽ വീൽ ഫാക്ടറിയിൽ
ബംഗളൂരുവിലെ റെയിൽ വീൽ ഫാക്ടറിയിൽ സൂപ്പർവൈസർ, ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവ്.
അപേക്ഷിക്കണ്ട അവസാന തീയതി : ഒക്ടോബർ 10 . വിശദവിവരങ്ങൾക്ക്: www.rwf.indianrailways.gov. in വിലാസം: The Senior Personnel Officer, Personnel Department, Rail Wheel Factory (Ministry Of Railways), Yelahanka, Bangalore560064.
ഐ.സി.ഐ.സി.ഐ ബാങ്കിൽ
ഐ.സി.ഐ.സി.ഐ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ തസ്തികയിൽ ഒഴിവ്.ഓൺലൈനായി അപേക്ഷിക്കാം .യോഗ്യത: 55 % മാർക്കോടെ ബിരുദം. പ്രായപരിധി : 27. വിശദവിവരങ്ങൾക്ക്: /www.icicicareers.com.