ജീവിതശൈലി, വ്യായാമം, ആഹാരരീതി, ഉറക്കം, മാനസികാരോഗ്യം എന്നിവയെല്ലാം രോഗപ്രതിരോധശേഷിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ആഹാരത്തിൽ വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടുത്തുക. എ, സി, ഡി എന്നീ വിറ്രാമിനുകളും സിങ്ക് ഉൾപ്പടെയുള്ള ധാതുക്കളുമാണ് പ്രധാനം. പഴങ്ങളും പച്ചക്കറികളും ധാരാളമുൾപ്പെട്ട ഭക്ഷണക്രമം രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തും. വ്യായാമം ആരോഗ്യവും രക്തയോട്ടവും മെച്ചപ്പെടുത്തുന്നതിലൂടെ രോഗപ്രതിരോധശേഷി കൂട്ടും.
ആരോഗ്യകരമായ ഭാരം നിലനിറുത്തുകയാണ് മറ്രൊരു പ്രധാന കാര്യം. അമിത വണ്ണവും തൂക്കക്കുറുവും രോഗപ്രതിരോധശേഷിയും ദോഷകരമായി സ്വാധീനിക്കുന്നു. പുകവലി ഒഴിവാക്കുക. മദ്യപാനം തീരെ കുറയ്ക്കുന്നതാണ് മെച്ചം. ഇടയ്ക്കിടെ കൈകളുകൾ കഴുകി അണുക്കളെ പ്രതിരോധിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തെ സംരക്ഷിക്കും. ദിവസം കുറഞ്ഞത് ആറ് മണിക്കൂർ ഉറങ്ങുക. മാനസിക സമ്മർദ്ദം, വിഷാദം എന്നിവ മനസിനെ മാത്രമല്ല പ്രതിരോധ സംവിധാനത്തെയും അപകടത്തിലാക്കും. യോഗ, ധ്യാനം എന്നിവ ശീലിക്കുന്നതിന് പുറമേ ശാന്തവും സ്വസ്ഥവുമായ ചിന്തകളും വളർത്തിയെടുക്കുക.