മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ലാഭശതമാനം കിട്ടും. മാർഗ നിർദ്ദേശം സ്വീകരിക്കും. പുതിയ പ്രവർത്തന മേഖലകൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
മനസന്തോഷം ഉണ്ടാകും. ഗുരുകാരണവന്മാരുടെ അനുഗ്രഹം. വ്യക്തിതാൽപര്യം പ്രകടിപ്പിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
നിബന്ധനകൾ പാലിക്കും. സത്യാവസ്ഥ അന്വേഷിച്ചറിയും. നയതന്ത്രങ്ങൾ ആവിഷ്കരിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
യുക്തിയും നിഷ്കർഷയും പാലിക്കും. പുതിയ തലങ്ങൾ കരസ്ഥമാക്കും. ആരോഗ്യം സംരക്ഷിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അപ്രധാന വിഷയങ്ങളിൽ ഇടപെടരുത്. പ്രകൃതിദത്തമായ ഭക്ഷണരീതി. സംസാരശൈലിയിൽ സുതാര്യത.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സർവാദരങ്ങൾ നേടും. വിദേശ യാത്രയ്ക്ക് അവസരം. അവസരങ്ങൾ പ്രയോജനപ്പെടും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
നിഷ്പക്ഷ മനോഭാവം. തർക്കങ്ങൾ പരിഹരിക്കും. പദ്ധതികൾ പ്രാവർത്തികമാക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അശ്രാന്ത പരിശ്രമം വേണ്ടിവരും. പരസ്പര വിശ്വാസം വർദ്ധിക്കും. സംയുക്ത സംരംഭങ്ങൾ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വിഷയങ്ങൾ പറഞ്ഞു ഫലിപ്പിക്കും. സുപ്രധാന കാര്യങ്ങൾ തീരുമാനിക്കും. ജീവിത ചെലവ് വർദ്ധിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആർഭാടങ്ങൾ ഉപേക്ഷിക്കും. സാഹചര്യങ്ങൾ അനുകൂലമാകും. പുതിയ പ്രവർത്തന മേഖല ഉണ്ടാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കും. ആഗ്രഹസാഫല്യം. സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കും. ലക്ഷ്യപ്രാപ്തി നേടും. ആത്മവിശ്വാസം വർദ്ധിക്കും.