ലക്നൗ: ബസ്‌സ്റ്റാന്റിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഉത്തർപ്രദേശിലെ ഗൽഷഹീദ് റോഡ് വേയ്സ് ബസ്റ്റാന്റിൽ നിന്നാണ് എട്ടുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.കുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകി.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരാതിക്കാരിക്ക് കാണിച്ച് കൊടുത്തു. ഇവരെ തനിക്ക് പരിചയമുണ്ടെന്ന് കുട്ടിയുടെ അമ്മ മൊഴി നൽകി.'ബസ് സ്റ്റാന്റിൽവച്ചാണ് ആ സ്ത്രീയെയും പുരുഷനെയും കാണുന്നത്. അവർ ബ്ലാങ്കറ്റും മരുന്നുകളും വാങ്ങിത്തന്നു. രാത്രി ആ സ്ത്രീ എനിക്കരികിലും മറ്റെയാൾ ബസ്റ്റാന്റിൽ ഇരിപ്പിടത്തിലും കിടന്നു'- കുട്ടിയുടെ അമ്മ പറഞ്ഞു.
പരാതിക്കാരി ഉറങ്ങിയതോടെ കുഞ്ഞിനെയുമെടുത്ത് ഇവർ സ്ഥലം വിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
#WATCH Moradabad: A woman & a man steal an 8-month-old baby who was sleeping next to her mother at a Roadways Bus stand in Galshaheed area on October 7. pic.twitter.com/gsVVsvCWgx
— ANI UP (@ANINewsUP) October 8, 2019