നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കാലെടുവച്ച നടിയാണ് സുചിത്ര. 1980- 90 കാലഘട്ടത്തിൽ വിജയ ചിത്രങ്ങളുടെ സ്ഥിരം നായികയായിരുന്നു സുചിത്ര. മിമിക്സ് പരേഡ്,കാവടിയാട്ടം, കാസർകോട് കാദർഭായ് എന്നിങ്ങനെ നിരവധി ചിത്രങ്ങിലൂടെ മലയാള സിനിമാ പ്രക്ഷകരുടെ പ്രിയങ്കരിയായി മാറാൻ സുചിത്രയ്ക്ക് സാധിച്ചു.
വിവാഹശേഷം ഭർത്താവ് മുരളിക്കൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയതോടെ സിനിമ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത താരം, ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവൾ തന്നെയാണ്. ഇപ്പോഴിതാ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തനിക്ക് സിനിമ ജീവിതത്തിൽ ഒരിക്കൽപ്പോലും 'മീ ടൂ' അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുചിത്ര.
മീടൂ അനുഭവങ്ങൾ ഉണ്ടായിട്ടില്ലയെന്ന് മാത്രമല്ല, സിനിമാ പ്രേക്ഷകർ കൂടെയുണ്ടെങ്കിൽ വലിയ സുരക്ഷിതത്വ ബോധവുമായിരുന്നുവെന്ന് സുചിത്ര പറയുന്നു. 'യാത്രകളിൽ പോലും സഹതാരങ്ങൾ ഒപ്പമുണ്ടെങ്കിൽ വല്ലാത്തൊരു ധൈര്യമാണ്. ഉദ്ഘാടനത്തിനും മറ്റും പോകുമ്പോൾ പുറത്ത് ഒറ്റയ്ക്ക് ഹോട്ടലിൽ താമസിക്കുമ്പോഴാണ് പേടി തോന്നിയിട്ടുള്ളത്. സിനിമാപ്രവർത്തകരിൽ നിന്ന് ഇന്നുവരെ മോശാനുഭവങ്ങളൊന്നും നേരിട്ടിട്ടില്ല. ഇതുകേൾക്കുമ്പോൾ പലർക്കും അത്ഭുമാണ്.പക്ഷേ അതാണ് സത്യം'- സുചിത്ര പറഞ്ഞു.