വായിൽ ഉൾക്കൊള്ളാവുന്ന വലിപ്പത്തിൽ ഭക്ഷണ പദാർത്ഥങ്ങളെ രൂപപ്പെടുത്തുക, അന്നനാളത്തിലൂടെ കടന്നുപോകാൻ പാകത്തിൽ ചവച്ചരയ്ക്കുക, വായിൽ ഉത്പാദിപ്പിക്കുന്ന ദഹന രസങ്ങളെ ആഹാരവുമായി മിശ്രണം ചെയ്യുക തുടങ്ങിയവയാണ് പല്ലുകളുടെ പ്രധാന ധർമ്മങ്ങൾ. കൂടാതെ ശബ്ദനാളത്തിലൂടെ കടന്നുവരുന്ന വായുവിനെ നിയന്ത്രിച്ച് ശബ്ദ സ്ഫുടത രൂപപ്പെടുത്തുന്നതിലും പല്ലുകൾക്ക് സവിശേഷ സ്ഥാനമുണ്ട്.
രൂപ ഭംഗിയിലുള്ള സ്ഥാനം
മുഖത്തിന്റെ രൂപഭംഗി സ്വരൂപിക്കുന്നതിലും നിലനിറുത്തുന്നതിലും പല്ലുകൾക്ക് വളരെയധികം പങ്കുണ്ട്. തെറ്റിയ ദന്തനിര, പൂർണ വളർച്ച പ്രാപിക്കാത്ത പല്ലുകൾ, അവയ്ക്കുണ്ടാകുന്ന നിറഭേദം, ക്ഷതം തുടങ്ങിയ എല്ലാം തന്നെ പല്ലിന്റെ സ്വാഭാവിക പ്രവർത്തനക്ഷമതയെ ഗണ്യമായി കുറയ്ക്കുകയും ചിലപ്പോഴെങ്കിലും മറ്റ് രോഗങ്ങൾക്ക് ഇടയാക്കാറുമുണ്ട്.
സ്വയം ചികിത്സിക്കരുത്
ആധുനിക ദന്ത ചികിത്സയിൽ മിക്കവാറും എല്ലാ ദന്തരോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് മാത്രം. ഒർക്കുക, സ്വയം ചികിത്സ അരുത്.
ഡോ.ബിൻസി അഫ്സൽ
ജൂനിയർ റസിഡന്റ്
ചലഞ്ചർ ലേസർ സ്പെഷ്യാലിറ്റി
ഡെന്റൽ ക്ളിനിക്
കരുനാഗപ്പള്ളി
ഫോൺ: 8547346615.