1. കൂടത്തായി മരണ പരമ്പരയില്‍ ദുരൂഹത ഒഴിയുന്നില്ല. ജോളിക്ക് എതിരായ പുതിയ വിവരങ്ങള്‍ പുറത്തു വരുന്നതിനിടെ, മുഖ്യപ്രതിയുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ അഡ്വ. ബി.എ ആളൂര്‍ എത്തും. ഇന്നലെ അവധി ആയിതിനാല്‍ ജോളിയെ കാണാന്‍ ആളൂരിന് സാധിച്ചിരുന്നില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് ജോളിക്കായി ഹാജരാകും. ആളൂരിന്റെ പ്രതിനിധി ജയിലില്‍ എത്തി. കൂടത്തായിലെ കൊലപാതക പരമ്പരയും ആയി ബന്ധപ്പെട്ട് ഓരോ മണിക്കൂറിലും പ്രവഹിക്കുന്നത് പുതിയ വിവരങ്ങള്‍ ആണ്
2. പൊന്നാമറ്റം കുടുംബത്തിലെ രണ്ട് മരണങ്ങളിലും കൂടി ദുരൂഹത. ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസിന്റെ രണ്ട് സഹോദരങ്ങളുടെ മക്കളുടെ മരണത്തില്‍ സംശയം. അഗസ്റ്റിന്റെ മകന്‍ വിന്‍സന്റ് 2002ല്‍ തൂങ്ങി മരിക്കുക ആയിരുന്നു. ഡൊമിനിക്കിന്റെ മകന്‍ സുനീഷ് 2008ല്‍ വാഹനാ അപകടത്തില്‍ മരിച്ചു. ഇരുവര്‍ക്കും ജോളിയും ആയി അടുത്ത ബന്ധവും സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ട്. കേസില്‍ സമഗ്ര അന്വേഷണം വേണം എന്ന് സുനീഷിന്റെ അമ്മ. അന്നമ്മ തോമസ് മരിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് ബന്ധു സുനീഷ് തൂങ്ങി മരിച്ചത്.
3. കെണിയില്‍ കുരുങ്ങി എന്ന ഡയറി കുറിപ്പ് സുനീഷിന്റെ കയ്യില്‍ ഉണ്ടായിരുന്നു എന്ന് മാതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ജോളി കൂടുതല്‍ പേരെ കൊല്ലാന്‍ ശ്രമിച്ചിരുന്നു എന്നും കുടുംബത്തിന്റെ പരാതി. കുടുംബത്തിലെ അഞ്ച് അംഗങ്ങളാണ് പരാതി നല്‍കിയത്. ജോളി വീട്ടില്‍ വന്ന് പോയ ശേഷം ഭക്ഷണം കഴിച്ച ഉടനെ ഛര്‍ദ്ദിച്ചു. ഭക്ഷ്യ വിഷബാധ എന്നാണ് കരുതിയത്. അന്വേഷണത്തില്‍ കറികളില്‍ വിഷാംശം കണ്ടെത്തി എന്നും ബന്ധുക്കള്‍. ഇതോടെ ജോളി കൂടുതല്‍ പേരെ കൊല്ലാന്‍ ശ്രമിച്ചിരുന്നു എന്ന തെളിവുകള്‍ ആണ് പുറത്ത് വരുന്നത്.
4. ശരിദൂരം നിലപാട് എന്‍.എസ്.എസ് പുന:പരിശോധിക്കണം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയോരി ബാലകൃഷ്ണന്‍. സമുദായത്തിലെ അംഗങ്ങള്‍ ആഗ്രഹിക്കുന്ന നിലപാടല്ല എന്‍.എസ്.എസിന്റേത്. എന്‍.എസ്.എസിന്റെ ആശങ്കകള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ പരിഗണന നല്‍കും. ശത്രുപക്ഷത്ത് ഉള്ള സംഘടനയായി എന്‍.എസ്.എസ്‌നെ കാണുന്നില്ല എന്നും കോടിയേരി. കഴിഞ്ഞ ദിവസം ശബരിമല വിഷയം വീണ്ടും ഉയര്‍ത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്ത് വന്നിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ വര്‍ഗീയ കലാപത്തിന് വഴിയൊരുക്കുന്നു എന്നായിരുന്നു സുകുമാരന്‍ നായരുടെ പരാമര്‍ശം. കേരളത്തില്‍ വര്‍ഗീയ കലാപത്തിന് വഴിയൊരുക്കുക ആണ് ഈ സര്‍ക്കാരിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ ചെയ്യുന്നത് എന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തിയിരുന്നു.
5. പാലായില്‍ നിന്നും വിജയിച്ച എന്‍.സി.പി നേതാവ് മാണി സി കാപ്പന്‍ എം.എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.30ന് നിയമസഭാ ബാങ്കറ്റ് ഹാളില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. കെ. എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ആയിരുന്നു പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് സ്വതന്ത്രന്‍ ജോസ് ടോമിനെ 2943 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ആണ് കാപ്പന്‍ പാല പിടിച്ചത്
6. പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ ഇരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആയ മഹേഷ്, സ്മിബിന്‍ എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. ഇതോടെ പാവറട്ടി കസ്റ്റഡി കൊലപാതകത്തില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം അഞ്ചായി. കസേില്‍ മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലുള്ള രണ്ടുപേര്‍ കൂടി ഇന്ന് കീഴടങ്ങും എന്നാണ് സൂചന. ഡ്രൈവര്‍ ശ്രീജിത്തിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു
7. മരടിലെ ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചത് തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ചില ഭാഗങ്ങളില്‍ കായല്‍ നികത്തിയിട്ടുണ്ട്. ചട്ടം ലംഘിച്ച് ഫ്ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും. മരട് മുന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജാരാകാന്‍ നിര്‍ദേശം. ഇതോടൊപ്പം ഫ്ളാറ്റ് ഉടമകളുടെ മൊഴി രേഖപ്പെടുത്താനും ക്രൈംബ്രാഞ്ചിന്റെ തീരുമാനം
8. ഫ്ളാറ്റ് പൊളിക്കലിന് വിദഗ്‌ദോപദേശം നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദന്‍ എസ്.ബി സര്‍വാതെ നാളെ കൊച്ചില്‍ എത്തും. മറ്റന്നാള്‍ ഫ്ളാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘവും മരടിലെ ഫ്ളാറ്റുകളില്‍ എത്തി പരിശോധന നടത്തും. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ആകും മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുക. ഫ്ളാറ്റ് പൊളിക്കാന്‍ എഡിഫൈസ് എഞ്ചിനീയറിംഗ്, വിജയ് സ്റ്റീല്‍സ് എന്നീ കമ്പനികളെ കൂടാതെ മൂന്നാമത് ഒരു കമ്പനി വേണോ എന്ന കാര്യത്തില്‍ ഈ മാസം 11 ന് അന്തിമ തീരുമാനം ഉണ്ടാകും
9. താത്ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ ഉണ്ടായ പ്രതിസന്ധി തുടരുന്നു. അവധി ദിനങ്ങള്‍ അവസാനിച്ചതോടെ ഇന്ന് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കാനാണ് സാധ്യത. ബദല്‍ സംവിധാനമെന്ന നിലയില്‍ താത്ക്കാലിക ഡ്രൈവര്‍മാരെ ഒരു ദിവസത്തേക്ക് ജോലിക്ക് വീണ്ടും നിയമിച്ചു. ഇന്നലെ 1300ലേറെ സര്‍വീസുകള്‍ സംസ്ഥാനത്ത് ഒട്ടാകെ റദ്ദാക്കിയിരുന്നു
10. ഷെഡ്യൂളുകള്‍ മുടങ്ങിയത് ഏറ്റവുമധികം ബാധിച്ചത് തെക്കന്‍ മേഖലയിലാണ് .700ലേറെ സര്‍വീസുകള്‍ തെക്കന്‍ മേഖലയില്‍ മാത്രം റദ്ദാക്കി. അവധി പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ താത്ക്കാലിക ഡ്രൈവര്‍മാരെ ജോലിയ്ക്ക് നിയമിച്ചിരുന്നില്ല. ഇന്നലെ രാത്രിയോടെ താത്ക്കാലിക ഡ്രൈവര്‍മാരെ വീണ്ടും ഡ്യൂട്ടിയ്ക്ക് നിയോഗിച്ച് തുടങ്ങിയിട്ടുണ്ട്. സര്‍വീസുകള്‍ റദ്ദാക്കുന്നത് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെയും ബാധിച്ചു. 5 കോടി 10 ലക്ഷത്തോളം രൂപയാണ് ഈയാഴ്ചത്തെ കളക്ഷന്‍. കഴിഞ്ഞയാഴ്ചത്തേക്കാള്‍ 1 കോടി 15 ലക്ഷം രൂപയുടെ കുറവാണ് വരുമാനത്തില്‍ ഉണ്ടായത്.